Connect with us

Kerala

കന്നട എഴുത്തുകാരി സാറാ അബൂബക്കര്‍ അന്തരിച്ചു

ചന്ദ്രഗിരിയ തീരദല്ലി എന്ന നോവലിലൂടെയാണ് സാഹിത്യത്തില്‍ ശ്രദ്ധേയയായത്.

Published

|

Last Updated

മംഗളുരു| കന്നട നോവലിസ്റ്റും ചെറുകഥാകൃത്തും വിവര്‍ത്തകയുമായ സാറാ അബൂബക്കര്‍ (86) അന്തരിച്ചു. മംഗളുരുവില്‍ വെച്ചായിരുന്നു അന്ത്യം. മംഗളുരുവിലാണ് ഇവര്‍ സ്ഥിരതാമസം. കാസര്‍കോട് ചെമ്മനാട് സ്വദേശിനിയാണ്. കന്നടയിലെ പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകയും പ്രഭാഷകയുമായ സാറ കന്നട സാഹിത്യത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

ചന്ദ്രഗിരിയ തീരദല്ലിഎന്ന നോവലിലൂടെയാണ് സാഹിത്യത്തില്‍ ശ്രദ്ധേയയായത്. ആ നോവല്‍ ചന്ദ്രഗിരിക്കരയില്‍ എന്ന പേരില്‍ സി. രാഘവന്‍ മലയാളത്തില്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

---- facebook comment plugin here -----

Latest