Connect with us

Kerala

കെ സുധാകരന് തന്നോട് പക ; ഇപി ജയരാജന്‍

ബിജെപിയിലേക്ക് പോകേണ്ട ആവശ്യം തനിക്കില്ലെന്നും പരാജയഭീതിമൂലമാണ് ഇത്തരം ആരോപണങ്ങള്‍ സുധാകരന്‍ പറയുന്നതെന്നും ഇപി ജയരാജന്‍ പറഞ്ഞു

Published

|

Last Updated

കണ്ണൂര്‍ |  കെ സുധാകരന്റെ ആരോപണത്തിന് മറുപടിയുമായി ഇപി ജയരാജന്‍ . കെ സുധാകരന് തന്നോട് പകയാണെന്നും ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഇപി ജയരാജന്‍ പറഞ്ഞു. ബിജെപിയിലേക്ക് പോകേണ്ട ആവശ്യം തനിക്കില്ലെന്നും പരാജയഭീതിമൂലമാണ് ഇത്തരം ആരോപണങ്ങള്‍ സുധാകരന്‍ പറയുന്നതെന്നും ഇപി കൂട്ടിച്ചേര്‍ത്തു.

സുധാകരനെതിരെ മാനനഷ്ടകേസ് കൊടുക്കുമെന്നും ഇപി പറഞ്ഞു.താന്‍ ദുബൈയില്‍പോയിട്ട് വര്‍ഷങ്ങളായെന്നും അവസാനം പോയത് മന്ത്രി ആയിരുന്നപ്പോഴെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം കെ സുധാകരനാണ് ബിജെപിയിലേക്ക് പോകാന്‍ പലവട്ടം നീക്കം നടത്തിയതെന്നും ബിജെപിക്കും ആര്‍എസ്എസിനും സുധാകരന്‍ പല സഹായങ്ങളും നല്‍കിയിട്ടുണ്ടെന്നും ഇപി ആരോപിച്ചു.

Latest