Kerala
കണ്ടാല്‍ മനസ്സിലാകുന്ന ആളായിരിക്കണം കെ പി സി സി പ്രസിഡൻ്റാകേണ്ടതെന്ന് കെ മുരളീധരന്‍
സുധാകരന്‍ കെ പി സി സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറണമെന്ന് അഭിപ്രായം കേരളത്തിലെ കോണ്‍ഗ്രസ്സിനില്ല

തിരുവനന്തപുരം | കേരളത്തിലെ കോണ്‍ഗ്രസ്സുകാര്‍ക്ക് ഫോട്ടോ കണ്ടാല്‍ മനസ്സിലാകുന്ന ആളായിരിക്കണം കെ പി സി സി പ്രസിഡന്റെന്ന് കെ മുരളീധരന്‍. ആന്റോ ആന്റണിയുടെ പേര് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയരുന്ന സാഹചര്യത്തിലായിരുന്നു പരാമര്‍ശം.
കെ സുധാകരന്‍ കെ പി സി സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറേണ്ടതില്ല. അങ്ങനെ ഒരഭിപ്രായം കേരളത്തിലെ കോണ്‍ഗ്രസ്സിനില്ല. താന്‍ ഒരിക്കലും കെ പി സി സി പ്രസിഡന്റാകില്ലെന്ന് ഉറപ്പാണെന്നും മുരളീധരന്‍ പറഞ്ഞു.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ തീപ്പിടിത്തത്തിലെ ധാര്‍മിക ഉത്തരവാദിത്വം ആരോഗ്യ മന്ത്രിക്കാണെന്നും വീണാ ജോര്‍ജ് രാജി വെക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. ജീവന്‍ രക്ഷിക്കേണ്ട സ്ഥാപനം ജീവന്‍ നഷ്ടപ്പെടുത്തിയിരിക്കുന്നു. സര്‍ക്കാറിന് ഇതില്‍ ഉത്തരവാദിത്വമുണ്ട്. മുഖ്യമന്ത്രി ഇടപെടണം. ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെടണമെന്നും മുരളീധരന്‍ പറഞ്ഞു.