Kerala
കെ കരുണാകരന്‍ സ്മാരക മന്ദിരത്തിന് സഹായം നല്‍കിയില്ല; ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റികളില്‍ ചിലതിനെതിരെ കെ മുരളീധരന്‍
കരുണാകരന്റെ കര്‍മമണ്ഡലങ്ങളായിരുന്ന ജില്ലകളില്‍ നിന്നാണ് ലഭിക്കാതിരുന്നത്.

തിരുവനന്തപുരം | മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ സ്മരണാര്‍ഥം നിര്‍മിക്കുന്ന കെട്ടിടത്തിന് ചില ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളില്‍ നിന്ന് സഹായം ലഭിച്ചില്ലെന്ന ആരോപണവുമായി കെ മുരളീധരന്‍. കരുണാകരന്റെ കര്‍മമണ്ഡലങ്ങളായിരുന്ന ജില്ലകളില്‍ നിന്നാണ് ലഭിക്കാതിരുന്നത്. കരുണാകരന്‍ ഫൗണ്ടേഷന്‍ നിര്‍മിക്കുന്ന കെ കരുണാകരന്‍ സെന്ററിന്റെ നിര്‍മാണോദ്ഘാടന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു ഫൗണ്ടേഷന്‍ വര്‍ക്കിങ് ചെയര്‍മാനായ മുരളീധരന്‍. തിരുവനന്തപുരം നന്ദാവനം ബിഷപ്പ് പെരേരാ ഹാളിനു മുന്നില്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 37 സെന്റ് സ്ഥലത്താണ് സെന്റര്‍ നിര്‍മിക്കുന്നത്.
കരുണാകരനെക്കൊണ്ട് ഉപകാരമുണ്ടായ ജില്ലകളാണ് സ്മാരക നിര്‍മാണത്തോട് വിമുഖത കാണിച്ചത്. കരുണാകരന്റെ 108-ാം ജന്മദിനത്തില്‍ മന്ദിരത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും മുരളീധരന്‍ പറഞ്ഞു.
ചടങ്ങില്‍ ഡി സി സി പ്രസിഡന്റ് പാലോട് രവി അധ്യക്ഷത വഹിച്ചു. ഇബ്രാഹിംകുട്ടി കല്ലാര്‍, കെ പി സി സി വൈസ് പ്രസിഡന്റ് പി സി വിഷ്ണുനാഥ് എം എല്‍ എ തുടങ്ങിയവര്‍ സംബന്ധിച്ചു.