Business
ടിസിഎസ് സിഇഒയായി കെ കൃതിവാസനെ തെരഞ്ഞെടുത്തു
അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ കൃതിവാസന്‍ സിഇഒയും മാനേജിംഗ് ഡയറക്ടറുമായി ചുമതലയേല്‍ക്കും
ന്യൂഡല്‍ഹി|ഇന്ത്യയിലെ പ്രമുഖ ഐടി സേവന ദാതാക്കളായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) പുതിയ സിഇഒ ആയി കെ കൃതിവാസനെ തെരഞ്ഞെടുത്തു. ടിസിഎസ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ രാജേഷ് ഗോപിനാഥന്‍ തന്റെ കാലാവധി പൂര്‍ത്തിയാകുന്നതിന് നാല് വര്‍ഷം മുമ്പ് രാജിവെച്ചതിനെ തുടര്‍ന്നാണ് പുതിയ സിഇഒയെ തെരഞ്ഞെടുത്തത്.
കമ്പനിയുടെ പ്രസിഡന്റും ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് ബിസിനസ് മേധാവിയുമായിരുന്നു കൃതിവാസന്‍. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ കൃതിവാസന്‍ സിഇഒയും മാനേജിംഗ് ഡയറക്ടറുമായി ചുമതലയേല്‍ക്കും.






