Kerala
മാധ്യമ പ്രവര്‍ത്തകന്‍ സനല്‍ പോറ്റി അന്തരിച്ചു
വൃക്ക രോഗത്തെ തുടര്‍ന്നു ദീര്‍ഘ നാളായി ചികിത്സയിലായിരുന്നു
കൊച്ചി|മാധ്യമ പ്രവര്‍ത്തകനും ടെലിവിഷന്‍ അവതാരകനുമായ സനല്‍ പോറ്റി അന്തരിച്ചു. 55 വയസ്സായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 3.30ഓടെയായിരുന്നു അന്ത്യം. വൃക്ക രോഗത്തെ തുടര്‍ന്നു ദീര്‍ഘ നാളായി ചികിത്സയിലായിരുന്നു.
മൃതദേഹം മഞ്ഞുമ്മല്‍ സെന്റ് ജോസഫ്സ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കളമശ്ശേരി എസ്‌സിഎംഎസ് കോളജിലെ പബ്ലിക്ക് റിലേഷന്‍സ് മാനേജരായിരുന്നു.
---- facebook comment plugin here -----



