Connect with us

National

രാജ്യത്ത് 40 പേര്‍ക്ക് കൂടി ജെഎന്‍1 സ്ഥിരീകരിച്ചു

ആകെ രോഗികളില്‍ ഭൂരിഭാഗവും സമ്പര്‍ക്കവിലക്കില്‍ വീടുകളില്‍ തന്നെയാണ് കഴിയുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് 40 പേര്‍ക്ക് കൂടി ജെഎന്‍1 സ്ഥിരീകരിച്ചു. കോവിഡ് ഉപവകഭേതമായ ജെഎന്‍1 സ്ഥിരീകരിച്ചവരുടെ എണ്ണം ഇതോടെ 109 ആയി .കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് കണക്ക് പുറത്ത് വിട്ടത്.

ജെഎന്‍1 രോഗികളില്‍ ഏറെയും ഗുജറാത്തിലാണ്. 36 കേസുകളാണ് ഗുജറാത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്.കര്‍ണാടക-34, ഗോവ -14, മഹാരാഷ്ട്ര-ഒമ്പത്, കേരളം -ആറ്, രാജസ്ഥാന്‍ -4, തമിഴ്‌നാട്-4, തെലങ്കാന- 2 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത ജെഎന്‍1 കണക്കുകള്‍.

ജെഎന്‍1 കണക്കുകളില്‍ നിലവില്‍ ആശങ്ക വേണ്ടെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചത്. ആകെ രോഗികളില്‍ ഭൂരിഭാഗവും സമ്പര്‍ക്ക വിലക്കില്‍ വീടുകളില്‍ തന്നെയാണ് കഴിയുന്നത്.

രാജ്യത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം 4093 ആണ്. മൂന്ന് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്.