Connect with us

Malappuram

നിർധന കുടുംബങ്ങൾക്ക് ജീവിത വഴിയൊരുക്കി ജിദ്ധ ഐ സി എഫ്

കമ്മിറ്റിയുടെ കീഴിൽ നടന്നുവരുന്ന വിവിധ സേവന പദ്ധതിയുടെ ഭാഗമായി നിർധനരായ കുടുംബങ്ങൾക്ക് വളർത്താടുകളെ വിതരണം ചെയ്തു. 

Published

|

Last Updated

മഞ്ചേരി | നിർധന കുടുംബങ്ങൾക്ക് ജീവിത വഴിയൊരുക്കി ഐ സി എഫ് ജിദ്ദ കമ്മിറ്റി. കമ്മിറ്റിയുടെ കീഴിൽ നടന്നുവരുന്ന വിവിധ സേവന പദ്ധതിയുടെ ഭാഗമായി നിർധനരായ കുടുംബങ്ങൾക്ക് വളർത്താടുകളെ വിതരണം ചെയ്തു. നിത്യജീവിതത്തിന് പ്രയാസപ്പെടുന്ന മലപ്പുറം ജില്ലയിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട പതിനാല് കുടുംബങ്ങൾക്കാണ് ആടുകളെ നൽകിയത്. മഞ്ചേരി സാന്ത്വന സദനത്തിൽ നടന്ന സംഗമത്തിൽ ഒരു കുടുംബത്തിന് രണ്ട് വീതം വളർത്താടുകളെയാണ് ലഭ്യമാക്കിയത്.

200 കുടുംബങ്ങൾക്ക് കുടുംബാശ്വാസ ക്ഷേമ പദ്ധതിയിൽ ഉൾപ്പെടുത്തി, ഒന്നാം ഘട്ടത്തിൽ വിവിധ ജില്ലകളിൽ 110 കുടുംബങ്ങൾക്ക് നേരത്തെ വളർത്താടുകളെ വിതരണം ചെയ്തിരുന്നു. രണ്ടാം ഘട്ട വിതരണോ ദ്ഘാടനമാണ് ഇപ്പോൾ നടന്നത്.

എസ് വൈ എസ് മലപ്പുറം ഈസ്റ്റ് ജില്ലാ സാന്ത്വനം സെക്രട്ടറി സയ്യിദ് മുർത്തള തങ്ങൾ പ്രാർഥന നടത്തി. ചടങ്ങിൽ ഐസിഎഫ് സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഹബീബ് അൽ ബുഖാരി അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി ഉൽഘാടനം ചെയ്തു, ജില്ല സെക്രട്ടറി കെ.പി.ജമാൽ കരുളായി, എസ് വൈ എസ് ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി വിപിഎം ഇസ്ഹാഖ് , ഐ സി എഫ് മക്ക പ്രൊവിൻസ് പ്രസിഡന്റ് ഷാഫി മുസ്‌ലിയാർ പ്രസംഗിച്ചു.

ഐ സി എഫ് ജിദ്ദ സെൻട്രൽ വെൽഫയർ സെക്രട്ടറി അബൂമിസ്ബാഹ് ഐക്കരപ്പടി പദ്ധതി വിശദീകരിച്ചു.

Latest