Kerala
ജീപ്പും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ടു മരണം, മൂന്ന് പേര്‍ക്ക് പരുക്ക്
ഇന്ന് പുലര്‍ച്ചെയാണ് അപകടം സംഭവിച്ചത്.
കോട്ടയം | എം സി റോഡില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം.മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ജീപ്പ് യാത്രക്കാരായ തൊടുപുഴ സ്വദേശി സനോഷ് ,തമിഴ്‌നാട് സ്വദേശിയായ മറ്റൊരു വ്യക്തിയുമാണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെയാണ് അപകടം സംഭവിച്ചത്.അപകടത്തില്‍ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്ന ജീപ്പ് അഗ്‌നിരക്ഷാസേന എത്തിയാണ് നീക്കം ചെയ്തത്.
ജീപ്പിൽ പിന്നിലിരുന്ന മൂന്നുപേർക്കാണ് പരുക്കേറ്റത്.ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.







