Connect with us

National

കശ്മീരിലെ പൂഞ്ച് അതിർത്തിയിൽ സ്‌ഫോടനം; 4 ഭീകരര്‍ കൊല്ലപ്പെട്ടു

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെ സത്വാൽ-നാകി മേഖലയിൽ സ്ഫോടനമുണ്ടാവുകയായിരുന്നു

Published

|

Last Updated

ശീനഗര്‍ |  ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലുള്ള കൃഷ്ണഘാട്ടി സെക്ടറില്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടെയുണ്ടായ ഐ ഇ ഡി സ്‌ഫോടനത്തില്‍ നാല് പാകിസ്ഥാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു.

ലഷ്‌കര്‍-ഇ-തൊയ്ബയുടെ ഉന്നത കമാന്‍ഡറായ മുഹമ്മദ് ഫൈസാന്‍, മുഹമ്മദ് ഇഷ്തിയാഖ്, മുഹമ്മദ് വഖാസ്, മുഹമ്മദ് ആസിം എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവര്‍ പാക് അധിനിവേശ കശ്മീരിലെ പൂഞ്ച് ജില്ലയിലുള്ള മണ്ഡല മദര്‍പൂര്‍ പ്രദേശവാസികളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

അതിര്‍ത്തി കടക്കാന്‍ തുടര്‍ച്ചയായി ഭീകരര്‍ ഉപയോഗിക്കുന്ന സത്വല്‍-നാക്കി മേഖലയിലാണ് സംഭവം നടന്നത്. ഇതിനെത്തുടര്‍ന്ന് നിയന്ത്രണരേഖയിലുടനീളം സുരക്ഷാ സേന ജാഗ്രത ശക്തമാക്കി. കൂടാതെ മെന്ധാര്‍ സെക്ടറില്‍ ട്രാക്ക് നിര്‍മ്മാണത്തിനിടെ കണ്ടെത്തിയ രണ്ട് പഴയ ലാന്‍ഡ്മൈനുകള്‍ ഇന്ത്യന്‍ സൈന്യം വിജയകരമായി നിര്‍വീര്യമാക്കുകയും ചെയ്തു.

Content Highlights: Four Pakistani terrorists were killed in an IED blast during an infiltration attempt in the Krishna Ghati sector of Poonch, Jammu and Kashmir. The deceased included Lashkar-e-Taiba commander Muhammad Faizan and three others from PoK. Indian Army troops also defused two landmines in Mendhar.

---- facebook comment plugin here -----

Latest