Connect with us

Kerala

ഭീഷണി പ്രസംഗം: ടി ഐ മധുസൂദനനെതിരെ കേസെടുത്തു

കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ് സംസ്ഥാന പോലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് നടപടി.

Published

|

Last Updated

കണ്ണൂര്‍ | പയ്യന്നൂരില്‍ നടന്ന പൊതുയോഗത്തിലെ പ്രസംഗവുമായി ബന്ധപ്പെട്ട് മുന്‍ എം എല്‍ എ. ടി ഐ മധുസൂദനനെതിരെ പോലീസ് കേസെടുത്തു. ഭാരതീയ ന്യായസംഹിത 192, 351(3), 352 എന്നീ വകുപ്പുകള്‍ അനുസരിച്ച് കലാപം ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ മനഃപൂര്‍വം പ്രകോപനം സൃഷ്ടിക്കല്‍, ഗുരുതരമായ ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍, സമാധാന ലംഘനത്തിന് പ്രേരിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ അപമാനിക്കല്‍ എന്നീ കുറ്റങ്ങള്‍ക്കാണ് പയ്യന്നൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ് സംസ്ഥാന പോലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദേശപ്രകാരമാണ് നടപടി.

പയ്യന്നൂരിലെ ധനരാജ് കൊലപാതകക്കേസുമായി ബന്ധപ്പെട്ട കോടതി വിധിക്ക് പിന്നാലെ ഡി വൈ എഫ് ഐ സംഘടിപ്പിച്ച കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണ പരിപാടിയില്‍ ടി ഐ മധുസൂദനന്‍ നടത്തിയ പ്രസംഗത്തിലെ പ്രകോപനപരമായ പരാമര്‍ശങ്ങളും ഭീഷണികളും ചൂണ്ടിക്കാട്ടിയാണ് മുഹമ്മദ് ഷമ്മാസ് പരാതി നല്‍കിയിരുന്നത്.

Content Highlights: Police have registered a case against CPI(M) leader T I Madhusoodanan over his alleged threat speech in Payyannur. The remarks followed the court verdict in the Dhanaraj murder case in Kannur. Officials initiated action after complaints alleging incitement and criminal intimidation.

 

---- facebook comment plugin here -----

Latest