Connect with us

Kerala

ജയിലുകളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ മുഖപത്രങ്ങള്‍ക്ക് വിലക്ക്

ജയില്‍ ഉപദേശക സമിതി അംഗത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദേശപ്രകാരമാണ് ജയില്‍ ഡി ജി പി സര്‍ക്കുലര്‍ ഇറക്കിയത്.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ ജയിലുകളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ മുഖപത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ജയില്‍ മേധാവിയുടെ നിര്‍ദേശം. ഇനി മുതല്‍ ജയിലുകളില്‍ രാഷ്ട്രീയ പര്‍ട്ടികളുടെ മുഖപത്രങ്ങള്‍, മാസികകള്‍ എന്നിവ അനുവദിക്കില്ലെന്നാണ് നിര്‍ദേശം. ജയില്‍ ഉപദേശക സമിതി അംഗത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദേശപ്രകാരമാണ് ജയില്‍ ഡി ജി പി സര്‍ക്കുലര്‍ ഇറക്കിയത്. ബന്ധപ്പെട്ട ജയില്‍ ഉദ്യോഗസ്ഥര്‍ ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ജയില്‍ ഡി ജി പി. എസ് ശ്രീജിത്ത് നിര്‍ദേശം നല്‍കി.

കേരളത്തിലെ സെന്‍ട്രല്‍ ജയിലുകളിലടക്കം സി പി എം മുഖപത്രമായ ദേശാഭിമാനിയും അനുബന്ധ മാസികകളും വിതരണം ചെയ്തിരുന്നു. ഇത് ചൂണ്ടിക്കാട്ടി തടവുകാര്‍ക്ക് സത്യസന്ധമായ വാര്‍ത്തകള്‍ ലഭിക്കുന്നില്ലെന്നും പരാതി ഉയര്‍ന്നിരുന്നു. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രസിദ്ധീകരണങ്ങള്‍ ജയിലില്‍ വിതരണം ചെയ്യുന്നത് ഉചിതമല്ല എന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍ ഇടപെടല്‍.

വിലകൊടുത്തോ സ്‌പോണ്‍സര്‍ഷിപ്പ് വഴിയോ രാഷ്ട്രീയ പാര്‍ട്ടികളുടെ മുഖപത്രങ്ങള്‍ എത്തിക്കരുതെന്നാണ് ഡി ജി പിയുടെ ഉത്തരവ്. വസ്തുനിഷ്ഠവും സത്യസന്ധവും രാഷ്ട്രീയ പക്ഷപാത രഹിതവും ആയിരിക്കേണ്ട വാര്‍ത്തകളും വിവരങ്ങളുമാണ് ജയില്‍ അന്തേവാസികള്‍ക്ക് ലഭ്യമാക്കേണ്ടതെന്നും ഉത്തരവില്‍ പറയുന്നു.

Content Highlights: The Kerala Prisons Department banned the purchase and distribution of political party newspapers and publications across state jails. Following a complaint and directive, DGP S Sreejith ordered officials to end government-funded and sponsored political subscriptions. The move aims to ensure inmates receive objective information free from political bias.

 

---- facebook comment plugin here -----

Latest