Connect with us

Kerala

നിതിന്‍ രാജിന്റെ മരണം: പ്രിന്‍സിപ്പലിന്റെയും അധ്യാപികയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷകളില്‍ വാദം പൂര്‍ത്തിയായി

പ്രതികളായ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വിനോദ് മോനിയുടെയും അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ലത ശശിധരന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി വിധി പറയാന്‍ മാറ്റി.

Published

|

Last Updated

കൊച്ചി | കണ്ണൂര്‍ ദന്തല്‍ കോളേജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളായ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വിനോദ് മോനിയുടെയും അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ലത ശശിധരന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റി. ജാതീയ അധിക്ഷേപവും മാനസിക പീഡനവും നിതിന്റെ ആത്മഹത്യക്ക് കാരണമായെന്നാണ് പ്രോസിക്യൂഷന്‍ ആരോപണം.

തലശ്ശേരി പ്രത്യേക കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെതിരെയാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. അധ്യാപകരുടെ പെരുമാറ്റം നിതിനെ മാനസികമായി തളര്‍ത്തിയെന്നും ജാതിയുടെ പേരില്‍ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നുമാണ് പിതാവിന്റെ ആരോപണം. ലോണ്‍ ആപ്പ് ജീവനക്കാരുടെ ഫോണ്‍വിളികളുമായി ബന്ധപ്പെട്ട പരാതിയുടെ പേരില്‍ നിതിനെ പ്രിന്‍സിപ്പലിന്റെ മുറിയില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് കേസ്. എന്നാല്‍, ഔദ്യോഗിക ചുമതലയുടെ ഭാഗമായാണ് നിതിനുമായി സംസാരിച്ചതെന്നും ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും പ്രിന്‍സിപ്പല്‍ വാദിച്ചു. ജാതീയമായി അധിക്ഷേപിച്ചിട്ടില്ലെന്നും ഉണ്ടായത് വാക്കുതര്‍ക്കം മാത്രമാണെന്നും ലത ശശിധരനും കോടതിയെ അറിയിച്ചു.

അതേസമയം, ഹോസ്റ്റല്‍ മുറിയില്‍ നിന്ന് നിതിന്റെ സാധനങ്ങള്‍ പുറത്തേക്ക് വലിച്ചെറിയുകയും വൃത്തിഹീനമായ മുറിയില്‍ താമസിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്ത സംഭവങ്ങള്‍ ഉള്‍പ്പെടെ പിതാവ് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. വിദ്യാര്‍ഥികളായ സാക്ഷികളെ പ്രതികള്‍ സ്വാധീനിക്കാന്‍ സാധ്യതയുള്ളതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും പ്രതികളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പിതാവിന്റെ അഭിഭാഷക വാദിച്ചു. ആത്മഹത്യാ പ്രേരണക്കും പട്ടികജാതി പട്ടികവര്‍ഗ അതിക്രമ നിരോധന നിയമപ്രകാരവുമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

Content Highlights: Arguments have concluded on anticipatory bail petitions submitted by a principal and a teacher in the Nithin Raj death case. Both sides presented their submissions before the court regarding the ongoing probe. The court is expected to pronounce its order on the pleas soon.

---- facebook comment plugin here -----

Latest