Connect with us

Kozhikode

വിശുദ്ധ റമസാനെ സ്വീകരിക്കാനൊരുങ്ങി ജാമിഉല്‍ ഫുതൂഹ്

ദിനേനെ 2000ത്തില്‍ പരം വിശ്വാസികള്‍ക്കുള്ള ഇഫ്താര്‍.

Published

|

Last Updated

റമസാനെ സ്വീകരിക്കാന്‍ ഒരുങ്ങുന്ന ജാമിഉല്‍ ഫുതൂഹ്.

നോളജ് സിറ്റി | വിശുദ്ധ റമസാനെ സ്വീകരിക്കാനൊരുങ്ങി മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹ്. ഇതിന്റെ ഭാഗമായി ജാമിഉല്‍ ഫുതൂഹിന്റെയും പരിസരത്തെയും പെയിന്റിങ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. റമസാന്‍ ഒന്ന് മുതല്‍ അവസാനം വരെ ഓരോ ദിവസവും 2000ത്തില്‍ പരം വിശ്വാസികള്‍ക്ക് നോമ്പ് തുറക്കാനാണ് സൗകര്യം ചെയ്തിരിക്കുന്നത്.

പുലര്‍ച്ചെ മുതല്‍ പാതിരാ വരെ നീളുന്ന വിവിധ ആത്മീയ സംഗമങ്ങള്‍ക്കും പ്രോഗ്രാമുകള്‍ക്കും അന്തിമ രൂപമായി. പുലര്‍ച്ചെ അഞ്ചോടെ നടക്കുന്ന ഇബ്തിഹാലോടെയാണ് ജാമിഉല്‍ ഫുതൂഹ് ഉണരുന്നത്. തുടര്‍ന്ന്, സുബ്ഹി നിസ്‌കാരാനന്തരം ഖുര്‍ആന്‍ ശ്രവിക്കാന്‍ അവസരമൊരുക്കുന്ന ‘മശ്ഖുല്‍ ഖുര്‍ആന്‍’, വൈകിട്ട് 5.30ന് ദലാഇലുല്‍ ഖൈറാത്ത് സംഗമം, എട്ടിന് സാഇതുല്‍ ഇജാബ, 10.30ന് വിത്രിയ്യ ആലാപനം, ഇഅ്തികാഫ് ജല്‍സകള്‍, ദൗറതുല്‍ ജസരിയ്യ, ജീവ ചരിത്ര പഠന സെഷനായ ‘വിശുദ്ധിയുടെ പാഠങ്ങള്‍’ എന്നിവ എല്ലാ ദിവസവും നടക്കും. കൂടാതെ, ഒന്ന് മുതല്‍ 14 വരെ ഉച്ചക്ക് ഒന്നിന് പ്രമുഖരുടെ പ്രഭാഷണങ്ങള്‍ നടക്കും. മൂന്ന് ദിവസം കൊണ്ട് ഖത്മുല്‍ ഖുര്‍ആന്‍ തീര്‍ക്കാന്‍ സഹായിക്കുന്ന ക്യാമ്പുകള്‍ ഈ മാസത്തില്‍ നടക്കുന്നുണ്ട്.

ഖുര്‍ആന്‍ പാരായണ വിദഗ്ദരുടെ മേല്‍നോട്ടത്തിലുള്ള ഖുര്‍ആന്‍ പാരായണ പഠന ക്യാമ്പ് ‘ഇത്ഖാന്‍’ സംഘടിപ്പിക്കുന്നുണ്ട്. അതോടൊപ്പം, ഖദീജ ബീവിയുടെ ആണ്ട് ദിവസമായ റമസാന്‍ 10ന് ഷീ സമ്മിറ്റ്, 17-ാം രാവില്‍ ബദ്റുല്‍ കുബ്റാ ആത്മീയ സമ്മേളനം, ഓരോ പത്തിലും അവസാന ദിനത്തിലും അവസാന പത്തിലെ ഒറ്റയിട്ട രാവുകളിലും പ്രത്യേക പ്രാര്‍ഥന മജ്ലിസുകള്‍ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.

ഖുര്‍ആന്‍ ക്ലാസുകള്‍, ഹദീസ് പഠനം, ദിനാചരണ പഠനം, ഞായറാഴ്ചകളില്‍ വൈകിട്ട് നാലിന് ബുര്‍ദ മജ്ലിസ് തുടങ്ങിയ നിരവധി സംഗമങ്ങള്‍ക്കും ജാമിഉല്‍ ഫുതൂഹ് വേദിയാകും. നേരത്തെ ബുക്ക് ചെയ്ത് ഇഅ്തികാഫിന് എത്തുന്നവര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതാണെന്നും അധികൃതര്‍ അറിയിച്ചു.

 

 

Latest