Kozhikode
അല്‍മൗലിദുല്‍ അക്ബറിനൊരുങ്ങി ജാമിഉല്‍ ഫുതൂഹ്
വിവിധ മൗലിദുകളുടെ പാരായണം, നബികീര്‍ത്തന ആലാപനങ്ങള്‍, പ്രാര്‍ഥനാ മജ്ലിസ്, തിരുശേഷിപ്പുകളുടെ ദര്‍ശനം, തബറുക് വിതരണം തുടങ്ങിയവ നടക്കും.

നോളജ് സിറ്റി | റബിഉല്‍ അവ്വല്‍ 12ന് നടക്കുന്ന അല്‍മൗലിദുല്‍ അക്ബര്‍ മജ്ലിസിന് മര്‍കസ് നോളജ് സിറ്റിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. പുലര്‍ച്ചെ 3.30ന് ആരംഭിക്കുന്ന മജ്ലിസിന് സയ്യിദ് അലി ബാഫഖി തങ്ങള്‍, ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി ശൈഖ് അബൂബക്കര്‍ അഹ്മദ്, റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്‌ലിയാര്‍, ശൈഖ് ഉസാമ രിഫാഈ ലെബനോന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
സയ്യിദുമാരുടെയും പണ്ഡിതന്മാരുടെയും മാദിഹുകളുടെയും നേതൃത്വത്തില്‍ വിവിധ മൗലിദുകളുടെ പാരായണം, നബികീര്‍ത്തന ആലാപനങ്ങള്‍, പ്രാര്‍ഥനാ മജ്ലിസ്, തിരുശേഷിപ്പുകളുടെ ദര്‍ശനം, തബറുക് വിതരണം തുടങ്ങിയവ നടക്കും.
ആയിരക്കണക്കിന് പ്രവാചക സ്നേഹികളെത്തുന്ന അല്‍മൗലിദുല്‍ അക്ബര്‍ മജ്ലിസിനായി വലിയ ഒരുക്കങ്ങളാണ് ജാമിഉല്‍ ഫുതൂഹില്‍ നടക്കുന്നത്.