Connect with us

Kozhikode

ജാമിഅതുല്‍ ഹിന്ദ് മഹര്‍ജാന്‍: ജാമിഅ മദീനതുന്നൂറിന് പ്രൗഢ വിജയം

മദീനതുന്നൂര്‍-മര്‍കസ് ഗാര്‍ഡന്‍ കാമ്പസ് 173 പോയിന്റുകള്‍ നേടി കാമ്പസുകളില്‍ ഒന്നാമതായി.

Published

|

Last Updated

പൂനൂര്‍ | ജാമിഅതുല്‍ ഹിന്ദ് സംസ്ഥാനതല മഹര്‍ജാനില്‍ പ്രൗഢ വിജയം നേടി ജാമിഅ മദീനതുന്നൂര്‍. ഫറോക്ക് ഖാദിസിയ്യയില്‍ നടന്ന മഹര്‍ജാനില്‍ കേരളത്തിലെയും കര്‍ണാടകത്തിലെയും നിരവധി സ്ഥാപനങ്ങളില്‍ നിന്നായി അഞ്ഞൂറോളം പ്രതിഭകളാണ് മാറ്റുരച്ചത്. മദീനതുന്നൂര്‍-മര്‍കസ് ഗാര്‍ഡന്‍ കാമ്പസ് 173 പോയിന്റുകള്‍ നേടി കാമ്പസുകളില്‍ ഒന്നാമതായി. 15 ഒന്നാം സ്ഥാനങ്ങള്‍ കരസ്ഥമാക്കി. തൊട്ട് പിറകിലുള്ള കാമ്പസിനേക്കാളും 73 പോയിന്റുകളാണ് അധികം ലഭിച്ചത്. ജാമിഅ മദീനതുന്നൂര്‍ കാമ്പസ് വിദ്യാര്‍ഥികള്‍ മാത്രമുള്ള താമരശ്ശേരി ദാഇറയാണ് ഓവറോള്‍ ട്രോഫി നേടിയത്.

ജാമിഅ മദീനതുന്നൂറിന്റെ കേരളത്തിലും കര്‍ണാടകയിലുമുള്ള വിവിധ കാമ്പസുകള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. വിവിധ കാമ്പസുകളിലായി 41 ഇനങ്ങളില്‍ ആകെ 22 ഒന്നാം സ്ഥാനങ്ങളും ഒമ്പത് രണ്ടാം സ്ഥാനങ്ങളും 20 മൂന്നാം സ്ഥാനങ്ങളുമാണ് നേടിയത്. ബക്കാലൂരിയ, മാജിസ്തര്‍ വിഭാഗങ്ങളില്‍ 15 ഒന്നാം സ്ഥാനവും മൂന്ന് രണ്ടാം സ്ഥാനവും നാല് മൂന്നാം സ്ഥാനവും നേടിയാണ് പൂനൂര്‍ മര്‍കസ് ഗാര്‍ഡന്‍ കാമ്പസുകളില്‍ പ്രഥമ സ്ഥാനം നേടിയത്. ദലാഇലുല്‍ ഖൈറാത് കക്കിടിപ്പുറവും (മൂന്ന് രണ്ടാം സ്ഥാനം, രണ്ട് മൂന്നാം സ്ഥാനം) മര്‍ക്കിന്‍സ് ബാംഗ്ലൂരും (രണ്ട് ഒന്നാം സ്ഥാനം, രണ്ട് രണ്ടാം സ്ഥാനം, രണ്ട് മൂന്നാം സ്ഥാനം) യഥാക്രമം നാല് , അഞ്ച് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. സാനവിയ്യ വിഭാഗത്തില്‍ കൊല്ലം മുനവ്വറ കാമ്പസ് ഒന്നാം സ്ഥാനം നേടി.

ജാമിഅ മദീനതുന്നൂര്‍ കാമ്പസുകളായ സയ്യിദ് മദനി, ഉള്ളാള്‍ (രണ്ട് ഒന്നാം സ്ഥാനങ്ങള്‍), ദാറുല്‍ ഹിദായ കുടക് (ഒരു ഒന്നാം സ്ഥാനം, രണ്ട് മൂന്നാം സ്ഥാനം), ഇമാം റബ്ബാനി കാന്തപുരം (ഒരു ഒന്നാം സ്ഥാനം, രണ്ട് മൂന്നാം സ്ഥാനം), തര്‍ബിയത് കൊടിയത്തൂര്‍ (ഒരു ഒന്നാം സ്ഥാനം), ശുഹദാ എജ്യൂ ക്യാമ്പസ് (ഒരു രണ്ടാം സ്ഥാനം, രണ്ട് മൂന്നാം സ്ഥാനം), ഇസ്‌റ വാടാനപ്പള്ളി (മൂന്ന് മൂന്നാം സ്ഥാനം), ബൈതുല്‍ ഇസ്സ നരിക്കുനി (രണ്ട് മൂന്നാം സ്ഥാനം), ദാറുല്‍ ഹിദായ ഈങ്ങാപ്പുഴ (ഒരു മൂന്നാം സ്ഥാനം) നേടി. പ്രതിഭകളെ ഡോ. എ പി മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയും ജാമിഅ മദീനതുന്നൂര്‍ അക്കാദമിക് കൗണ്‍സിലും പ്രത്യേകം അഭിനന്ദിച്ചു.