Connect with us

Kozhikode

ജാമിഅ മര്‍കസ് പ്രവേശനം: അപേക്ഷിക്കേണ്ട അവസാന തിയ്യതി നാളെ 

ഇസ്‌ലാമിക് തിയോളജി, ഇസ്‌ലാമിക് ശരീഅഃ, ഇസ്‌ലാമിക് സ്റ്റഡീസ്, അറബിക് ലാംഗ്വേജ് എന്നീ നാലു ഡിപ്പാർട്മെന്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 

Published

|

Last Updated

കോഴിക്കോട്| ജാമിഅ മര്‍കസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നാല് കുല്ലിയ്യകളിലേക്കുള്ള 2026-27 അധ്യയന വർഷത്തെ പ്രവേശനത്തിന് അപേക്ഷിക്കേണ്ട അവസാന തിയ്യതി നാളെ. അപേക്ഷയിലെ പ്രാഥമിക പരിശോധനകൾക്ക് ശേഷം തിരഞ്ഞെടുക്കപ്പെടുന്നവർക്കുള്ള പ്രവേശന പരീക്ഷ ജനുവരി 18ന് ജാമിഅ മര്‍കസില്‍ നടക്കും. ഇസ്‌ലാമിക് തിയോളജി, ഇസ്‌ലാമിക് ശരീഅഃ, ഇസ്‌ലാമിക് സ്റ്റഡീസ്, അറബിക് ലാംഗ്വേജ് എന്നീ നാലു ഡിപ്പാർട്മെന്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
അന്താരാഷ്ട്ര സ്വഭാവത്തോടെ ക്രമീകരിച്ച വിവിധ ഡിപ്പാര്‍ട്ടുമെന്റുകളില്‍ ഇസ്‌ലാമിക വിജ്ഞാന ശാസ്ത്രത്തിലെ വിവിധ ശാഖകളില്‍ ആഴത്തിലുള്ള പഠനവും പരിശീലനവുമാണ് മര്‍കസ് പ്രദാനം ചെയ്യുന്നത്. പ്രസ്തുത വിഷയങ്ങളില്‍ പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് മര്‍കസുമായി അഫിലിയേറ്റ് ചെയ്ത ലോകപ്രശസ്ത യൂണിവേഴ്‌സിറ്റികളായ ജാമിഅ അല്‍ അസ്ഹര്‍ ഈജിപ്ത്, ജാമിഅ സൈത്തൂന ടുണീഷ്യ, യൂണിവേഴ്സിറ്റി സയന്‍സ് ഇസ്‌ലാം മലേഷ്യ എന്നിവിടങ്ങളില്‍ ഉപരിപഠനം നടത്താന്‍ അവസരം ഉണ്ടാകും.
കൂടാതെ പി എസ് സി, യുജിസി നെറ്റ് തുടങ്ങിയ മത്സരപരീക്ഷാ പരിശീലനവും ജേര്‍ണലിസം, വിവര്‍ത്തനം, മനഃശാസ്ത്രം എന്നീ വിഷയങ്ങളില്‍ പ്രാഥമിക പഠനവും കോഴ്സുകളോടൊപ്പം നല്‍കും.  www.jamiamarkaz.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ജനുവരി 29 ന് അന്തിമ ഫലപ്രഖ്യാപനത്തോടെ ഈ വർഷത്തെ പ്രവേശന നടപടികൾ പൂർണമാകും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9072 500 423, 9072 500 413, 9207 500 199.

Latest