Connect with us

From the print

ജാമിഅതുൽ ഹിന്ദ് പരിസ്ഥിതി സൗഹൃദ ക്യാമ്പസ് മാസാചരണം നാളെ മുതൽ

300 ക്യാമ്പസുകൾ പരിസ്ഥിതി സൗഹൃദമാക്കും

Published

|

Last Updated

കോഴിക്കോട് | ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജാമിഅതുൽ ഹിന്ദ് അൽ ഇസ്്ലാമിയ്യ പരിസ്ഥിതി സൗഹൃദ ക്യാമ്പസ് മാസം ആചരിക്കുന്നു. ജാമിഅക്ക് കീഴിൽ അഫിലിയേറ്റ് ചെയ്ത 300ൽപ്പരം സ്ഥാപനങ്ങളും പരിസ്ഥിതി സൗഹൃദ ക്യാമ്പസുകളാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിൻ നടക്കുന്നത്. പരിസ്ഥിതി ദിനമായ നാളെ മുതൽ അടുത്ത മാസം അഞ്ച് വരെയാണ് ക്യാമ്പയിൻ.
വിദ്യാർഥികൾക്കും അധ്യാപകർക്കും ശുദ്ധവായു, വൃത്തിയുള്ള പരിസരം, പഠിക്കാനും വിശ്രമിക്കാനും പര്യാപ്തമായ തണലിടങ്ങൾ തുടങ്ങിയവ ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ക്യാമ്പസ് നിറയെ ഫലവൃക്ഷങ്ങളും തണൽ മരങ്ങളും നടുന്നതിനായി ഓരോ വിദ്യാർഥിക്കും ഒരോ മരം എന്ന നിലയിലാണ് സജ്ജീകരിക്കുന്നത്്. മരങ്ങളെ പരിചയപ്പെടുത്തുന്ന പ്രത്യേക ബോർഡുകളും സ്ഥാപിക്കും. സ്ഥാപനങ്ങളുടെ പരിസരത്ത് ക്ലാസ്സ് അടിസ്ഥാനത്തിൽ വിദ്യാർഥികളുടെ പൂന്തോട്ടം സ്ഥാപിക്കുകയാണ് മറ്റൊരു പദ്ധതി.

Latest