Education
ജാമിഅതുല്‍ ഹിന്ദ്: ആദ്യ സെമസ്റ്റര്‍ റീടെസ്റ്റ് ഫലം പ്രസിദ്ധീകരിച്ചു
www.jamiathulhind.com എന്ന വെബ്‌സൈറ്റില്‍ ഫലം ലഭ്യമാണ്

കോഴിക്കോട് | ജാമിഅതുല്‍ ഹിന്ദ് അല്‍ ഇസ്ലാമിയ്യയുടെ ഈ അധ്യായന വര്‍ഷത്തെ ആദ്യ സെമസ്റ്റര്‍ റീ ടെസ്റ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. കേരളം, തമിഴ്നാട്, കര്‍ണാടക, ആന്‍ഡമാന്‍ എന്നിവിടങ്ങളില്‍ നിന്ന് അഫിലിയേറ്റ് ചെയ്ത സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ജനുവരി മാസം നടന്ന ഹയര്‍ സെക്കന്‍ഡറി ഇന്‍ ഇസ്ലാമിക് സയന്‍സ് (മൂന്ന് വര്‍ഷം), ഹയര്‍ സെക്കന്‍ഡറി ഇന്‍ ഇസ്ലാമിക് സയന്‍സ് (രണ്ട് വര്‍ഷം), സെക്കന്‍ഡറി ഇന്‍ ഇസ്ലാമിക് സയന്‍സ് (മൂന്ന് വര്‍ഷം), ബാച്ചിലര്‍ ഓഫ് ഇസ്ലാമിക് സയന്‍സ് (അഞ്ച് വര്‍ഷം), മാസ്റ്റര്‍ ഓഫ് ഇസ്ലാമിക് സയന്‍സ് (രണ്ട് വര്‍ഷം) എന്നീ കോഴ്സുകളുടെ ആദ്യ സെമസ്റ്റര്‍ റീ ടെസ്റ്റ് ഫലമാണ് പ്രസിദ്ധീകരിച്ചത്.
www.jamiathulhind.com എന്ന വെബ്‌സൈറ്റില്‍ ഫലം ലഭ്യമാണെന്ന് റെക്ടര്‍ അറിയിച്ചു.
---- facebook comment plugin here -----