Connect with us

Kerala

ജാമിഅതുൽ ഹിന്ദ് മൂന്നാംഘട്ട ജെ സാറ്റ്: അപേക്ഷ 15 മുതൽ  

പ്ലസ് വൺ ഏകജാലകത്തിൽ ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് ഉപകാരപ്പെടുന്ന തരത്തിലാണ് ജെ സാറ്റ്

Published

|

Last Updated

കോഴിക്കോട് | ജാമിഅതുല്‍ ഹിന്ദ് അല്‍ ഇസ്ലാമിയ്യയുടെ  ഏകജാലക പ്രവേശനത്തിൻ്റെ മൂന്നാംഘട്ട പ്രവേശന പരീക്ഷ (ജെ സാറ്റ്)ക്കുള്ള അപേക്ഷ ഈ മാസം 15 മുതൽ സ്വീകരിക്കും.  സംസ്ഥാനത്തിൻ്റെ വിവിധ കേന്ദ്രങ്ങളിലായി ഈ മാസം 29നാണ് പരീക്ഷ നടക്കുന്നത്. മുന്നൂറോളം ക്യാമ്പസിൽ +1ൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്ത സീറ്റുകളിലേക്കാണ് പ്രവേശനം നൽകുന്നത്.സയൻസ്, കൊമേഴ്സ്, ഹ്യൂമാനിറ്റീസ് സ്ട്രീമുകളിലേക്ക് അഡ്മിഷൻ ഉണ്ടായിരിക്കും.
 എട്ടാം ക്ലാസിലേക്ക് സ്പെഷ്യൽ ജെ സാറ്റും നടക്കും. https://jamiathulhind.com/ എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
29ന് രാവിലെ പത്തു മുതല്‍ ഒരു മണിവരെ എഴുത്തു പരീക്ഷയും തുടര്‍ന്ന് ഉച്ചക്ക് ശേഷം ഇന്റര്‍വ്യൂവുമാണ്  നടക്കുക എന്ന് ഏകാജാലക പ്രവേശനം കണ്‍വീനര്‍ അറിയിച്ചു.
 സാഹിത്യോത്സവുകള്‍, ജാമിഅ മഹ്‌റജാന്‍, സ്‌കൂള്‍ കലോല്‍സവം, സ്‌കോളര്‍ഷിപ്പുകള്‍ , ഹിഫ്ള് തുടങ്ങിയ നേട്ടങ്ങൾക്ക് പ്രത്യേകം ഗ്രേസ് മാര്‍ക്ക് നല്‍കപ്പെടും.
വായന ക്ഷമത, മറ്റു കഴിവുകള്‍ തുടങ്ങിയവ ആയിരിക്കും ഇന്റര്‍വ്യൂവില്‍ പ്രധാനമായും പരിശോധിക്കുക.  വിദ്യാര്‍ത്ഥികളുടെ അലോട്ട്മെന്റ്, പ്രവേശന നടപടിക്രമങ്ങള്‍ തുടങ്ങിയവ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയും മാധ്യമങ്ങള്‍ വഴിയും അറിയിക്കുമെന്നും ജാമിഅ അധികൃതര്‍ അറിയിച്ചു.

Latest