Connect with us

Ongoing News

കാര്യവട്ടത്തെത് ഇന്ത്യയുടെ ഏറ്റവും വലിയ വിജയം

ശ്രീലങ്കയെ എറിഞ്ഞിട്ട് സിറാജും സംഘവും

Published

|

Last Updated

തിരുവനന്തപുരം | കാര്യവട്ടത്തെ വിജയം ഏകദിനത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ മാർജിനിലുള്ള വിജയം.  ബെർമുഡക്കെതിരെ നേടിയ  257  റൺസ് വിജയമാണ് കാര്യവട്ടത്ത് തിരുത്തപ്പെട്ടത്. 317 റൺസിനാണ് ജയം.

ഇന്ത്യക്കെതിരെ ശ്രീലങ്കയുടെ ഏറ്റവും കുറഞ്ഞ സ്കോറുമാണ് തിരുവനന്തപുരത്ത് പിറന്നത്.  73 റൺസാണ് ലങ്ക നേടിയത്.

10 ഓവർ എറിഞ്ഞ് ഒരു മെയ്ഡൻ സഹിതം 32  റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് നേടിയ  മുഹമ്മദ് സിറാജാണ് ശ്രീലങ്കൻ ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്. രണ്ട് വിക്കറ്റ് വീതം നേടിയ കുൽദീപ് യാധവും മുഹമ്മദ് ഷാമിയും ബൌളിംഗിൽ തിളങ്ങി.

19 റൺസ് നേടിയ നുവാനിഡോ ഫെർണാണ്ടോ ആണ് ലങ്കൻ നിരയിലെ ടോപ് സ്കോറർ.

നേരത്തെ  ഇന്ത്യൻ ബാറ്റിംഗിന് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുബ്മാന്‍ ഗില്ലും വെടിക്കെട്ട് തുടക്കമാണ് നൽകിയത്. 97 ബോളില്‍ 116 റണ്‍സെടുത്ത ഗില്ലിൻ്റെയും  110 ബോളില്‍ നിന്ന് പുറത്താകാതെ 166 റണ്‍സെടുത്ത വിരാട് കോലിയുടെയും മികവിലാണ് ഇന്ത്യ 390 എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. ശ്രേയസ് അയ്യര്‍ 38 റണ്‍സ് സ്വന്തമാക്കി.

ശ്രീലങ്കന്‍ ബോളിംഗ് നിരയില്‍ കസുന്‍ രജിത, ലഹിരു കുമാര എന്നിവര്‍ രണ്ട് വീതവും ചാമിക കരുണരത്‌നെ ഒന്നും വിക്കറ്റെടുത്തു.