National
നൂറിലധികം വെബ്സൈറ്റുകൾ നിരോധിച്ച് ഐടി മന്ത്രാലയം
ജോലി തട്ടിപ്പും നിയമവിരുദ്ധ നിക്ഷേപവും നടത്തിയ വെബ്സൈറ്റുകളാണ് നിരോധനം ഏർപ്പെടുത്തിയവയിൽ ഉൾപ്പെടുന്നത്.

ന്യൂഡൽഹി | നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന നൂറിലധികം വെബ്സൈറ്റുകളെ നിരോധിച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയമാണ് നിരോധനം ഏർപ്പെടുത്തിയ വിവരം അറിയിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാർശയെ തുടർന്നാണ് നടപടി.
ജോലി തട്ടിപ്പും നിയമവിരുദ്ധ നിക്ഷേപവും നടത്തിയ വെബ്സൈറ്റുകളാണ് നിരോധനം ഏർപ്പെടുത്തിയവയിൽ ഉൾപ്പെടുന്നത്. ഇവയിൽ അധികവും ചൈനീസ് നിയന്ത്രിത വെബ്സൈറ്റുകൾ ആണെന്നാണ് റിപ്പോർട്ടുകൾ.
ഉപഭോക്താക്കളുടെ സാമ്പത്തിക വ്യക്തിഗത വിവരങ്ങൾ ചോർത്തുക, നിക്ഷേപ തട്ടിപ്പ്, പാർട്ട് ടൈം ജോലി തട്ടിപ്പ് തുടങ്ങി നിരവധി ബാങ്ക് അക്കൗണ്ടുകളുമായി ഇത്തരം വെബ്സൈറ്റുകൾ ബന്ധപ്പെട്ടതായും പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.