Connect with us

Kerala

കാര്യവട്ടവം ക്യാമ്പസിലെ വാട്ടര്‍ ടാങ്കില്‍ നിന്നും കണ്ടെടുത്ത മൃതദേഹം തലശേരി സ്വദേശിയുടേതെന്ന് സംശയം

അസ്ഥികൂടത്തിനു സമീപത്തു നിന്നു ഡ്രൈവിങ് ലൈസന്‍സ്, തൊപ്പി, കണ്ണട, ടൈ, ബാഗ്, ഷര്‍ട്ട് എന്നിവ കണ്ടെടുത്തു

Published

|

Last Updated

തിരുവനന്തപുരം |  കേരള സര്‍വകലാശാലാ കാര്യവട്ടം ക്യാമ്പസില്‍ കണ്ടെത്തിയ അസ്ഥികൂടെ തലശേരി സ്വദേശിയുടേതെന്ന് സൂചന. ക്യാമ്പസില്‍ ബോട്ടണി ഡിപ്പാര്‍ട്‌മെന്റിനു സമീപം ജല അതോറിറ്റിയുടെ പഴയ ടാങ്കിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെങ്കിലും മറ്റ് സ്ാധ്യതകളും പോലീസ് പരിശോധിക്കുന്നുണ്ട്.

ഒരു വര്‍ഷത്തിലേറെ പഴക്കമുള്ള അസ്ഥികൂടത്തിനു സമീപത്തു നിന്നു ഡ്രൈവിങ് ലൈസന്‍സ്, തൊപ്പി, കണ്ണട, ടൈ, ബാഗ്, ഷര്‍ട്ട് എന്നിവ കണ്ടെടുത്തു. കണ്ടെടുത്ത ലൈസന്‍സ് തലശ്ശേരിക്കാരനായ 29 വയസ്സുള്ള അവിനാഷ് ആനന്ദിന്റെ പേരിലുള്ളതാണ്. അവിനാഷിന്റെ കുടുംബം വര്‍ഷങ്ങളായി ചെന്നൈയിലാണ്.ഐടി ജോലിയില്‍ പ്രവേശിച്ച ശേഷം വീട്ടുകാരുമായി അവിനാഷിനു ബന്ധമുണ്ടായിരുന്നില്ലെന്നാണു തലശ്ശേരിയിലെ ബന്ധുക്കള്‍ പറയുന്നത്.

അവിനാഷിനെ 2017ല്‍ ചെന്നൈയില്‍ നിന്നു കാണാതായതായി അവിടെ പോലീസില്‍ പരാതിയുണ്ട്. അതേ സമയം, ചെന്നൈയിലുള്ള ബന്ധുക്കളുമായി ബന്ധപ്പെടാന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ ദിവസം ക്യാമ്പസിലെ ജീവനക്കാരനാണ് പഴയ വാട്ടര്‍ ടാങ്കിനുള്ളില്‍ അസ്ഥികൂടം കണ്ടെത്തിയത്. ഇന്നലെ രാവിലെ ഫോറന്‍സിക് വിദഗ്ധരുടെയും ഡോഗ് സ്‌ക്വാഡിന്റെയും സാന്നിധ്യത്തില്‍ പോലീസും അഗ്‌നി രക്ഷാ സേനാംഗങ്ങളും ഏറെ പണിപ്പെട്ടാണ്് 15 അടി താഴ്ചയില്‍ നിന്ന് അസ്ഥികൂടം പുറത്തെടുത്തത്

 

---- facebook comment plugin here -----

Latest