Connect with us

National

അടുത്ത മൂന്ന് മാസത്തിനുള്ളില്‍ അഞ്ച് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഐ.എസ്.ആര്‍.ഒ

റിസാറ്റ്-1എ പി.എസ്.എല്‍.വി സി52 ഫെബ്രുവരിയില്‍ വിക്ഷേപിച്ചാവും ഐ.എസ്.ആര്‍.ഒ സാറ്റ്‌ലൈറ്റ് വിക്ഷേപണങ്ങള്‍ക്ക് തുടക്കമിടുക.

Published

|

Last Updated

ന്യൂഡല്‍ഹി| അടുത്ത മൂന്ന് മാസത്തിനുള്ളില്‍ അഞ്ച് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനൊരുങ്ങി ഐ.എസ്.ആര്‍.ഒ. പുതിയ ചെയര്‍മാന്‍ ഡോ.എസ്.സോമനാഥാണ് ഉപഗ്രഹ വിക്ഷേപണങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചത്. നേരത്തെ കൊവിഡിനെ തുടര്‍ന്ന് ഐ.എസ്.ആര്‍.ഒയുടെ ഉപഗ്രഹ വിക്ഷേപണങ്ങള്‍ക്ക് വേഗത കുറഞ്ഞിരുന്നു.

റിസാറ്റ്-1എ പി.എസ്.എല്‍.വി സി52 ഫെബ്രുവരിയില്‍ വിക്ഷേപിച്ചാവും ഐ.എസ്.ആര്‍.ഒ സാറ്റ്‌ലൈറ്റ് വിക്ഷേപണങ്ങള്‍ക്ക് തുടക്കമിടുക. തുടര്‍ന്ന് ഓഷ്യന്‍സാറ്റ്-3, ഐ.എന്‍.എസ് 2ബി ആനന്ദ്, പി.എസ്.എല്‍.വി സി53 എന്നിവ മാര്‍ച്ചില്‍ വിക്ഷേപിക്കും. എസ്.എസ്.എല്‍.വി-ഡി1 മൈക്രോ സാറ്റ് ഏപ്രിലിലും വിക്ഷേപിക്കുമെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു.

കൊവിഡിനെ തുടര്‍ന്ന് മന്ദഗതിയിലായ ഗംഗന്‍യാന്‍ മിഷന്‍ ഇനി കൂടുതല്‍ വേഗത കൈവരിക്കുമെന്നും ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ.എസ്.സോമനാഥ് അറിയിച്ചു. ശാസ്ത്ര-സാങ്കേതിക മന്ത്രി ഡോ.ജിതേന്ദ്ര സിങ്ങുമായി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയെന്നും അദ്ദേഹം എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തുവെന്നും ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ പറഞ്ഞു.