International
ഗസ്സയില്‍ വെടിനിര്‍ത്തല്‍ ഏര്‍പ്പെടുത്തില്ലെന്ന് ഇസ്‌റാഈല്‍
പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് ആണ് എക്‌സിലൂടെ ഇക്കാര്യം അറിയിച്ചത്

ടെല്‍ അവീവ് | രക്തരൂക്ഷിത യുദ്ധം തുടരുന്ന ഗസ്സയില്‍ വെടിനിര്‍ത്തല്‍ ഏര്‍പ്പെടുത്തില്ലെന്ന് ഇസ്‌റാഈല്‍. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് ആണ് എക്‌സിലൂടെ ഇക്കാര്യം അറിയിച്ചത്. വൈദ്യസഹായം എത്തിക്കാനും വിദേശികള്‍ക്ക് തിരകെ പോകാനുമായി ഗസ്സയില്‍ വെടിനിര്‍ത്തല്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ ഇസ്‌റാഈല്‍ ഇതിന് തയ്യാറല്ലെന്നാണ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.
ആയിരക്കണക്കിന് പേര്‍ കൊല്ലപ്പെട്ട ഗസ്സയില്‍ നിന്നും കൂട്ട പലായനം തുടരുകയാണ്. ഇതിനകം നാലുലക്ഷത്തോളം പേര്‍ ഗസ്സയില്‍ നിന്നും ഒഴിഞ്ഞുപോയി. ഗസ്സയിലേക്ക് കുടിവെള്ളം, വൈദ്യുതി, ഇന്ധനം, മെഡിക്കല്‍ സഹായങ്ങള്‍ എന്നിവയെല്ലാം ഇസ്‌റാഈല്‍ തടഞ്ഞുവെച്ചിരിക്കുകയാണ്.ഗസ്സ വിടുന്നതിനായി പതിനായിരക്കണക്കിന് ആളുകളാണ് ഈജിപ്ത് അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.