Iran US Israel Conflict
ടെഹറാനിലും ബൈറൂത്തിലും കടുത്ത ആക്രമണം നടത്തി ഇസ്‌റാഈല്‍; തിരിച്ചടി തുടര്‍ന്ന് ഇറാന്‍
ഇറാനിന്റെ ദേശീയ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഓഫീസും ആക്രമണ വിധേയമായവയില്‍ ഉള്‍പ്പെടും. ഗള്‍ഫിലാകമാനമുള്ള ഊര്‍ജ ശൃംഖലയെ ആക്രമിച്ച് ഇറാന്‍.
ടെഹ്‌റാന്‍ | പശ്ചിമേഷ്യന്‍ മേഖലയില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷം രൂക്ഷമായി തുടരുന്നു. ഇസ്‌റാഈല്‍ തലസ്ഥാനമായ ടെഹറാനും ലെബനാന്‍ തലസ്ഥാനമായ ബൈറൂത്തും ലക്ഷ്യം വച്ച് കടുത്ത ആക്രമണങ്ങളാണ് ഇസ്‌റാഈല്‍ നടത്തുന്നത്. ഇറാനിന്റെ ദേശീയ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഓഫീസും ആക്രമണ വിധേയമായവയില്‍ ഉള്‍പ്പെടും. ഇറാനിലും ലെബനാനിലുമായി കൊല്ലപ്പെടുന്നവരുടെ എണ്ണം 600 ആയി ഉയര്‍ന്നിട്ടുണ്ട്. ദക്ഷിണ ലെബനാനില്‍ കരയിലൂടെയുള്ള പുതിയ ആക്രമണങ്ങള്‍ക്ക് തുടക്കമിട്ടതായി ഇസ്‌റാഈല്‍ സൈന്യം വെളിപ്പെടുത്തി.
അതിനിടെ, റിയാദിലെ യു എസ് എംബസ്സിക്കു നേരെ രണ്ട് ഡ്രോണ്‍ ആക്രമണങ്ങള്‍ നടന്നതായി സഊദി അധികൃതര്‍ പറഞ്ഞു. ആക്രമണത്തില്‍ ചെറിയതോതില്‍ തീ പടരുകയും കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.
ഇറാനെതിരായ സൈനിക നടപടികള്‍ നാലാഴ്ചയോളം നീളുമെന്നാണ് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം. ഇറാനിന്റെ ആണവ, മിസൈല്‍ ശേഷിയെ തകര്‍ക്കുന്നതിന് ആകാവുന്നതെല്ലാം ചെയ്യുമെന്നും ട്രംപ് വ്യക്തമാക്കി.
ഗള്‍ഫിലാകമാനമുള്ള ഊര്‍ജ ശൃംഖലക്കെതിരെ ഇറാന്‍ ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്. എണ്ണയുടെയും പാചകവാതകത്തിന്റെയും വില ആഗോള തലത്തില്‍ വര്‍ധിക്കാന്‍ ഇട് ഇടവരുത്തിയിട്ടുണ്ട്. തങ്ങളുടെ രണ്ട് ഇന്ധന കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് ഖത്വര്‍ തങ്ങളുടെ ദേശീയ പെട്രോളിയം കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിട്ടുണ്ട്.
ഇസ്‌റാഈല്‍ വിവിധ കേന്ദ്രങ്ങള്‍ക്കെതിരെ ഇറാന്‍ തുടര്‍ച്ചയായ ആക്രമണങ്ങളാണ് നടത്തുന്നത്. വടക്കന്‍ ജറുസലേം, ടെല്‍ അവിവ്, എയ്‌ലാത് എന്നിവിടങ്ങളില്‍ മിസൈല്‍ ആക്രമണമുണ്ടായതായി ഇസ്‌റാഈല്‍ സൈന്യം റിപോര്‍ട്ട് ചെയ്തു. ഇക്കഴിഞ്ഞ ശനിയാഴ്ച മുതലുള്ള ഈ ആക്രമണങ്ങളിലായി പത്ത് പേര്‍ കൊല്ലപ്പെട്ടതായും ഇസ്‌റാഈല്‍ സ്ഥിരീകരിച്ചു.



