Health
മുഖക്കുരു പോലെ ശരീരത്തിലും ഉണ്ടോ? പരിഹാരം ഇവിടെ ഉണ്ട് !
ഇറുകിയ വസ്ത്രങ്ങൾ വിയർപ്പും എണ്ണയും പിടിച്ചു നിർത്തുന്നു

ചില ആളുകളിൽ മുഖത്ത് ഉള്ള പോലെ തന്നെ കുരുക്കൾ ശരീരത്തിലും കാണപ്പെട്ടേക്കാം. ഇത് അവരുടെ ആത്മവിശ്വാസത്തെയും ആശ്വാസത്തെയും ബാധിക്കുന്ന കാര്യമാണ്.ചൂടുകാലത്താണ് ഇത് കൂടുതൽ പ്രത്യക്ഷപ്പെടുന്നത്.പുറം, നെഞ്ച്, തോള് തുടങ്ങിയ ഇടങ്ങളിലെല്ലാം ഇത് പൊതുവേ കാണപ്പെടാറുണ്ട്. എന്താണ് പരിഹാരമാർഗ്ഗം എന്നു നോക്കാം.
കുളി
വേനൽക്കാലത്ത് വിയർപ്പ് ബാക്ടീരിയയുമായി കലർന്ന് സുഷിരങ്ങൾ അടയുന്നു.വ്യായാമം ചെയ്ത് അല്ലെങ്കിൽ ചൂട് ഏറ്റതിനുശേഷം ഉടനെ തന്നെ കുളിക്കുന്നത് ഇത്തരം കുരുക്കൾ തടയുന്നതിന് സഹായിക്കും.
എക്സ്ഫോളിയന്റുകൾ ഉപയോഗിക്കാം
സുഷിരങ്ങൾ തുറക്കാൻ ആഴ്ചയിൽ രണ്ടു മുതൽ മൂന്നു തവണ വരെ സാലിസിലിക് ആസിഡ് അല്ലെങ്കിൽ ഗ്ലൈക്കോളിക് ആസിഡ് ബോഡി വാഷുകൾ ഉപയോഗിക്കാവുന്നതാണ്.
ഇറുക്കിയ വസ്ത്രങ്ങൾ ഒഴിവാക്കാം
ഇറുകിയ വസ്ത്രങ്ങൾ വിയർപ്പും എണ്ണയും പിടിച്ചു നിർത്തുന്നു.ശരീരത്തിൽ ഇത്തരം കുരുക്കൾ ഉണ്ടാകാൻ വിയർപ്പും എണ്ണയും കാരണമായേക്കാം.
ബെഡ്ഷീറ്റുകൾ കഴുകുക
വൃത്തിയില്ലാത്ത ബെഡ്ഷീറ്റുകളിൽ എണ്ണയും ബാക്ടീരിയയും അടിഞ്ഞു കൂടിയിട്ടുണ്ടാകും. അതുകൊണ്ടുതന്നെ ബെഡ്ഷീറ്റുകളും തലയിണ കവറുകളും ഇടയ്ക്കിടെ മാറ്റുക.
ഇതുകൂടാതെ ലോഷനുകൾ ഉപയോഗിക്കുന്നതും കുരുക്കളെ പൊട്ടിക്കാൻ ശ്രമിക്കുന്നതും ഈ അവസ്ഥയെ കൂടുതൽ ഗുരുതരമാക്കിയേക്കാം.ഇത്രയൊക്കെ ചെയ്തിട്ടും കുരുക്കൾക്ക് കുറവില്ലെങ്കിൽ ഉടൻ ഒരു ഡെർമറ്റോളജിസ്റ്റിനെ സമീപിക്കുന്നതാണ് നല്ലത്.