Kerala
കൊടുവള്ളിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍
തട്ടിക്കൊണ്ടു പോകലില്‍ നേരിട്ട് പങ്കെടുത്ത ആളാണ് ഇപ്പോള്‍ അറസ്റ്റിലായ മുഹമ്മദ് നിയാസ്.

കോഴിക്കോട് | കൊടുവള്ളിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കൊണ്ടോട്ടി കെഎഫ് മന്‍സിലില്‍ മുഹമ്മദ് നിയാസ് (25) ആണ് അറസ്റ്റിലായത്.തട്ടിക്കൊണ്ടു പോകലില്‍ നേരിട്ട് പങ്കെടുത്ത ആളാണ് ഇപ്പോള്‍ അറസ്റ്റിലായ മുഹമ്മദ് നിയാസ്. കേരള- കര്‍ണാടക അതിര്‍ത്തിയില്‍ നിന്നാണ് പ്രത്രിയെ പിടിച്ചത്. തട്ടിക്കൊണ്ടുപോയ ദിവസം അന്നൂസ് റോഷന്റെ വീട്ടില്‍ ബൈക്കില്‍ എത്തിയ ആളാണ് മുഹമ്മദ് നിയാസ്.
തട്ടിക്കൊണ്ടു പോകല്‍ സംഘത്തിലെ മുഴുവന്‍ പേരെയും കണ്ടെത്താന്‍ അന്വേഷണം തുടരുകയാണ് പോലീസ്. തട്ടിക്കൊണ്ടുപോയ അന്നൂസ് റോഷനില്‍ നിന്നും പോലീസ് കൂടുതല്‍ വിവരങ്ങള്‍ തേടിയിരുന്നു. മൈസൂരില്‍ നിന്നു തിരിച്ചു വരുമ്പോള്‍ കാറില്‍ രണ്ടുപേര്‍ കൂടെ ഉണ്ടായിരുന്നെന്നും താന്‍ ഉറങ്ങുന്നതിനിടെ ഇവര്‍ കാറില്‍ നിന്നും ഇറങ്ങി പോയെന്നാണ് യുവാവിന്റെ മൊഴി.
കര്‍ണാടക സ്വദേശിയായ ടാക്‌സി ഡ്രൈവറില്‍ നിന്നു വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഏഴ് അംഗ സംഘമാണ് വീട്ടിലെത്തി അന്നൂസിനെ തട്ടിക്കൊണ്ടു പോയത്. ഇവരെ കണ്ടെത്താനാണ് പൊലീസ് അന്വേഷണം. സംഘത്തെ സഹായിച്ച മൂന്ന് പേര്‍ നിലവില്‍ അറസ്റ്റില്‍ ആയിട്ടുണ്ട്. സാമ്പത്തിക തര്‍ക്കങ്ങളാണ് തട്ടിക്കൊണ്ടു പോകലിന് പിന്നില്‍