Connect with us

Kerala

വേനലവധിക്ക് ശേഷം സ്‌കൂളുകള്‍ ഇന്ന് തുറക്കും; സംസ്ഥാനതല പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

മൂന്ന് ലക്ഷത്തോളം വിദ്യാര്‍ഥികള്‍ ഇത്തവണ ഒന്നാം ക്ലാസില്‍ പ്രവേശനം നേടുമെന്നാണ് കരുതുന്നത്

Published

|

Last Updated

കോഴിക്കോട്  | വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും. സംസ്ഥാനതല പ്രവേശനോത്സവം ആലപ്പുഴ കലവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനാകും. ജില്ലാ തല പ്രവേശനോത്സവത്തിന്റെ ഭാഗമായി വിദ്യാര്‍ഥികളുടെ കലാപരിപാടികളുണ്ടാകും.

മൂന്ന് ലക്ഷത്തോളം വിദ്യാര്‍ഥികള്‍ ഇത്തവണ ഒന്നാം ക്ലാസില്‍ പ്രവേശനം നേടുമെന്നാണ് കരുതുന്നത്. കഴിഞ്ഞ വര്‍ഷം 2,98,848 കുട്ടികളാണ് ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയത്.

മുന്നൊരുക്കങ്ങളുടെ ഭാഗമായി നേരത്തെ തന്നെ തന്നെ സ്‌കൂളുകളുടെ ഫിറ്റ്‌നസ്, വാഹനങ്ങളുടെ ഫിറ്റ്‌നസ് എന്നിവയെല്ലാം സ്‌കൂളുകള്‍ പൂര്‍ത്തീകരിച്ചിരുന്നു. പ്ലസ് വണ്‍ പരീക്ഷ ഫലവും ഇന്ന് പ്രസിദ്ധീകരിക്കും.

പ്രവൃത്തിസമയം വര്‍ധിപ്പിക്കുക, സിലബസിന് പുറമേയുള്ള വിഷയങ്ങള്‍ പഠിപ്പിക്കുക, സ്‌കൂളുകളില്‍ പരാതിപ്പെട്ടി സ്ഥാപിക്കുക തുടങ്ങി നിരവധി മാറ്റങ്ങളാണ് പുതിയ അധ്യയന വര്‍ഷത്തില്‍ നടപ്പിലാക്കുക.

ഇന്ന് സ്‌കൂള്‍ തുറക്കുമ്പോള്‍ പ്രവര്‍ത്തിസമയവും കൂടും. അരമണിക്കൂര്‍ വര്‍ധിച്ച് രാവിലെ 9:45 മുതല്‍ വൈകിട്ട് 4:15 വരെയാണ് പ്രവര്‍ത്തി സമയം. അധിക ക്ലാസ് വെള്ളിയാഴ്ചയില്ല. ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളെയാണ് ഇത്തവണ പുതുതായി സ്‌കൂളുകളിലേക്ക് പ്രതീക്ഷിക്കുന്നത്.

Latest