Connect with us

ഒരു രാത്രി ഇരുട്ടി വെളുക്കുന്നതിന് മുന്‍പേ ക്രൂരമായ രണ്ട് കൊലപാതകങ്ങള്‍ക്കു സാക്ഷിയായ കേരളം കടുത്ത ജാഗ്രതയില്‍

 

ആലപ്പുഴ മണ്ണഞ്ചേരിയില്‍ എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനും വെള്ളക്കിണറില്‍ ബി ജെ പി ഒ ബി സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത് ശ്രീനിവാസുമാണ് 12 മണിക്കൂറിനിടെ കൊലചെയ്യപ്പെട്ടത്.

ശനിയാഴ്ച രാത്രി ഏഴരയോടെയാണ് മണ്ണഞ്ചേരിയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ കാറിലെത്തിയ സംഘം വെട്ടിക്കൊന്നത്. നാല്‍പതോളം വെട്ടുകളേറ്റ ഷാനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 12 മണിയോടെ മരിച്ചു.

ഷാനിന്റെ മരണവിവരം പുറത്തുവന്ന് മണിക്കൂറുകള്‍ക്കകമാണ് രണ്ടാമത്തെ കൊലപാതകം നടന്നത്.. ബി ജെ പി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയ രഞ്ജിത് ശ്രീനിവാസിനെ പുലര്‍ച്ചെ അഞ്ച് മണിയോടെ ആലപ്പുഴ വെള്ളക്കിണറിലെ വീട്ടില്‍ക്കയറിയാണ് അക്രമികള്‍ വെട്ടിക്കൊന്നത്.

വിഡിയോ കാണാം

---- facebook comment plugin here -----

Latest