Connect with us

International

യുവാവിന്റെ ആത്മഹത്യ; ഗൂഗിള്‍ ജെമിനി ചാറ്റ്ബോട്ടിനെതിരെ പരാതിയുമായി കുടുംബം

ഫ്ളോറിഡയിലെ 36കാരനായ ജോനാഥന്‍ ഗവാലസ് ജീവനൊടുക്കിയ സംഭവത്തിലാണ് കുടുംബം പരാതി നല്‍കിയത്. ജെമിനിയുമായുള്ള നിരന്തര ചാറ്റിങ് മകനെ മാനസിക സമ്മര്‍ദത്തിലാക്കി.

Published

|

Last Updated

വാഷിങ്ടണ്‍ | യുവാവിന്റെ ആത്മഹത്യയില്‍ ഗൂഗിള്‍ ജെമിനി ചാറ്റ്ബോട്ടിനെതിരെ പരാതി. അമേരിക്കയിലാണ് സംഭവം. ഫ്ളോറിഡയിലെ ജൂപിറ്റര്‍ സ്വദേശി 36കാരനായ ജോനാഥന്‍ ഗവാലസ് ജീവനൊടുക്കിയ സംഭവത്തിലാണ് കുടുംബം പരാതി നല്‍കിയത്. ജെമിനിയുമായുള്ള നിരന്തര ചാറ്റിങ് മകനെ മാനസിക സമ്മര്‍ദത്തിലാക്കിയെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും ഗവാലസിന്റെ പിതാവ് ആരോപിച്ചു. സംഭവത്തില്‍ കാലിഫോര്‍ണിയ പോലീസ് കേസെടുത്തു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഗവാലസ് ആത്മഹത്യ ചെയ്തത്. ജെമിനിയുമായി നിരന്തരം ചാറ്റിങിനൊടുവില്‍ ചാറ്റ്ബോട്ടിനെ എ ഐ വൈഫ് എന്ന നിലയില്‍ പോലും ഗവാലസ് കാണാന്‍ തുടങ്ങിയെന്നാണ് പരാതിയില്‍ പറയുന്നത്. കൂട്ടക്കൊല ചെയ്യുന്നതടക്കമുള്ള കാര്യങ്ങളെ കുറിച്ച് മകന്‍ സംസാരിച്ചിരുന്നുവെന്നും പിതാവ് പറഞ്ഞു.

ആരോപണത്തിനെതിരെ വിശദീകരണവുമായി ഗൂഗിള്‍ രംഗത്തെത്തി. ഇതൊരു എ ഐ സിസ്റ്റം മാത്രമാണെന്ന് പല തവണ ജോനാഥനെ ബോട്ട് ഓര്‍മിപ്പിച്ചിരുന്നുവെന്നും മാനസിക സമ്മര്‍ദം അനുഭവപ്പെടുന്നുണ്ടെങ്കില്‍ പ്രൊഫഷണല്‍ മെന്റല്‍ ഹെല്‍ത്ത് കൗണ്‍സിലറെ സമീപിക്കണമെന്ന് നിര്‍ദേശിച്ചിരുന്നുവെന്നും ഗൂഗിള്‍ വ്യക്തമാക്കി. യുവാവിന്റെ ആത്മഹത്യയില്‍ കടുത്ത ദുഃഖമുണ്ടെന്നും ഗൂഗിള്‍ പ്രതികരിച്ചു. കമ്പനിയുടെയും സിസ്റ്റത്തിന്റെയും സംവിധാനങ്ങളില്‍ സുരക്ഷാ വീഴ്ച സംഭവിക്കാനിടയുള്ള മേഖലകള്‍ കൂടുതല്‍ സൂക്ഷ്മമായി പരിശോധിക്കുമെന്നും അനുയോജ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും കമ്പനി അറിയിച്ചു.

 

Latest