Kerala
ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി; വീണ്ടും സമയം ആവശ്യപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ
രണ്ടാം തവണയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ സമയം നീട്ടീ ചോദിക്കുന്നത്.
തിരുവനന്തപുരം| രണ്ടാം പീഡനക്കേസില്‍ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ വീണ്ടും സമയം ആവശ്യപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. രണ്ടാം തവണയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ സമയം നീട്ടീ ചോദിക്കുന്നത്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഹരജി അടുത്ത ചൊവ്വാഴ്ച പരിഗണിക്കും.
ബെംഗളൂരു സ്വദേശിനിയെ പീഡിപ്പിച്ചെന്ന കേസില്‍ രാഹുലിന് അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷനാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.രാഹുല്‍ വാട്ട്‌സ്ആപ്പ് കോള്‍ ചെയ്‌തെന്ന് യുവതി പോലീസിന് പരാതി നല്‍കിയിരുന്നു. രാഹുലിന്റെ നടപടി ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്ന് കാണിച്ചാണ് പ്രോസിക്യൂഷന്‍ കോടതിയിലെത്തിയത്.
കേസ് ഇന്ന് വീണ്ടും പരിഗണിച്ചപ്പോഴാണ് മറുപടി നല്‍കാന്‍ ഇനിയും സമയം വേണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ കോടതിയോട് ആവശ്യപ്പെട്ടത്. മാര്‍ച്ച് 10 ന് ഹരജി വീണ്ടും പരിഗണിക്കും.




