t20worldcup
ലോകകപ്പ് ടി-20 യോഗ്യതാ മത്സരത്തില്‍ നെതര്‍ലാന്‍ഡിനെതിരെ അയര്‍ലന്‍ഡിന് വിജയം
അയര്‍ലന്‍ഡ് ബോളര്‍ കോര്‍ട്ടിസ് കാംഫറിന്റെ ഹാട്രിക് പ്രകടനമാണ് നെതര്‍ലാന്‍ഡിനെ മോശം സ്‌കോറിലേക്ക് ഒതുക്കി നിര്‍ത്തിയത്

അബൂദബി | ടി-20 ക്രിക്കറ്റ് ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ നെതര്‍ലാന്‍ഡിനെതിരെ അയര്‍ലന്‍ഡിന് ഏഴ് വിക്കറ്റ് ജയം. ഇരുപത് ഓവറില്‍ മുഴുവന്‍ വിക്കറ്റും ബലികഴിച്ച് നെതര്‍ലന്‍ഡ് നേടിയ 106 റണ്‍സ് വിജയ ലക്ഷ്യം അയര്‍ലന്‍ഡ് 15.1 ഓവറില്‍ മറികടന്നു. അയര്‍ലന്‍ഡിന് വേണ്ടി ഗരാത് ഡെലാനി 29 പന്തില്‍ 44 റണ്‍സ് നേടി.
നേരത്തേ, ടോസ് നേടിയ നെതര്‍ലന്‍ഡ് ക്യാപ്റ്റന്‍ പീറ്റര്‍ സീലാര്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. അയര്‍ലന്‍ഡ് ബോളര്‍ കോര്‍ട്ടിസ് കാംഫറിന്റെ ഹാട്രിക് പ്രകടനമാണ് നെതര്‍ലാന്‍ഡിനെ മോശം സ്‌കോറിലേക്ക് ഒതുക്കി നിര്‍ത്തിയത്. അയര്‍ലെന്‍ഡിനായി മറ്റൊരു ബോളര്‍ മാര്‍ക്ക് അഡയറും മികച്ച പ്രകടനം കാഴ്ചവെച്ചു.
ജയത്തോടെ അയര്‍ലെന്‍ഡ് ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനത്തെത്തി. ഇതോടെ യോഗ്യതാ പ്രതീക്ഷയിലാണ് ടീം.