Connect with us

Kerala

ഹോര്‍മുസ്: കപ്പല്‍ ഗതാഗതം സാധാരണ നിലയിലെന്ന യു എസ് അവകാശവാദം തള്ളി ഇറാന്‍

'തങ്ങളുടെ അനുമതിയില്ലാതെ ഒരു കപ്പലും അവിടെക്കൂടി കടന്നുപോകുന്നില്ല.'

Published

|

Last Updated

തെഹ്‌റാന്‍/വാഷിങ്ടണ്‍ | ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം സാധാരണ നിലയില്‍ തുടരുന്നുവെന്ന അമേരിക്കയുടെ അവകാശവാദത്തെ ഇറാന്‍ സൈന്യം തള്ളി. തങ്ങളുടെ അനുമതിയില്ലാതെ ഒരു കപ്പലും അവിടെക്കൂടി കടന്നുപോകുന്നില്ലെന്ന് അവര്‍ ആവര്‍ത്തിച്ചു.

അതിനിടെ, ഇറാനുമായുള്ള സംഘര്‍ഷത്തില്‍ അമേരിക്കയുടെ പ്രധാന ലക്ഷ്യങ്ങള്‍ വ്യക്തമാക്കി യു എസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് രംഗത്തെത്തി. അമേരിക്കക്കാര്‍ക്ക് സ്ഥിര വിലയില്‍ ഊര്‍ജം ലഭ്യമാവുക, ആണവായുധങ്ങള്‍ സ്വന്തമാക്കുന്നതില്‍ നിന്ന് ഇറാനെ തടയുക, യു എസ് നിലപാട് ശക്തമായി നിലനിര്‍ത്തുക എന്നിവയാണ് ലക്ഷ്യങ്ങളെന്ന് വാന്‍സ് പറഞ്ഞു.

ഇറാനെതിരായ ഉപരോധം അനിശ്ചിതകാലത്തേക്ക് തുടരാന്‍ അമേരിക്കക്ക് കഴിയുമെന്ന് യു എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് മുന്നറിയിപ്പ് നല്‍കി. ഇറാനെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത തരത്തിലുള്ള സാമ്പത്തിക നടപടികള്‍ ആ രാജ്യത്തിനെതിരെ സ്വീകരിക്കുമെന്ന് യു എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റും പറഞ്ഞു.

Content Highlights:
Iran has rejected US claims that shipping traffic through the Strait of Hormuz has returned to normal. Tehran maintained that maritime tensions persist in the crucial waterway. The Strait remains a vital strategic point for global oil transport.

---- facebook comment plugin here -----

Latest