International
ഹോര്‍മുസ്: ഒമാനുമായി ചര്‍ച്ച തുടരുകയാണെന്ന് ഇറാന്‍
ജലപാത വീണ്ടും തുറക്കുന്നത് ജൂണില്‍ ഒപ്പുവെച്ച ധാരണാപത്രം (MoU) അമേരിക്ക പാലിക്കുന്നതിനെ ആശ്രയിച്ചിരിക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുടെ മുന്നറിയിപ്പ്.
തെഹ്‌റാന്‍/വാഷിങ്ടണ്‍ | ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗത പാതകള്‍ സംബന്ധിച്ച് ഒമാനുമായുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. എന്നാല്‍, ഈ ജലപാത വീണ്ടും തുറക്കുന്നത് ജൂണില്‍ ഒപ്പുവെച്ച ധാരണാപത്രം (MoU) അമേരിക്ക പാലിക്കുന്നതിനെ ആശ്രയിച്ചിരിക്കുമെന്ന് അരാഗ്ചി മുന്നറിയിപ്പ് നല്‍കി.
അതിനിടെ, വിയത്‌നാമില്‍ നിന്ന് ഒരു യുദ്ധക്കപ്പല്‍ കൂടി പശ്ചിമേഷ്യന്‍ മേഖലയിലേക്ക് പുറപ്പെട്ടു. യു എസ് എസ് ജോര്‍ജ്ജ് വാഷിങ്ടണ്‍ എന്ന കപ്പലാണ് പുറപ്പെട്ടത്. മേഖലയില്‍ നേരത്തെയുണ്ടായിരുന്ന ‘യു എസ് എസ് അബ്രഹാം ലിങ്കണ്‍’ കപ്പലിലെ സാഹചര്യങ്ങളെച്ചൊല്ലി ആശങ്കകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണിത്. ആ കപ്പലിന് പകരമായി ചുമതലയേല്‍ക്കാനാണ് ജോര്‍ജ് വാഷിങ്ടണ്‍ യാത്ര തിരിച്ചത്.
അതേസമയം, യു എസും ഇസ്‌റാഈലുമായുള്ള യുദ്ധത്തിന്റെ തുടക്കത്തില്‍ ഗള്‍ഫ് രാജ്യത്ത് തകര്‍ന്നു വീണ വിമാനങ്ങളിലെ മൂന്ന് ഇറാനിയന്‍ പൈലറ്റുമാരെ തടഞ്ഞുവെച്ചിരിക്കുന്നുവെന്ന ഇറാന്റെ അവകാശവാദം ഖത്വര്‍ നിഷേധിച്ചു.
തെക്കന്‍ ലെബനാനില്‍ ഇസ്‌റാഈല്‍ ആക്രമണം തുടരുകയാണ്. ജൂണില്‍ അമേരിക്കയുടെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതിനു ശേഷമുള്ള ഏറ്റവും രൂക്ഷമായ ആക്രമണങ്ങളില്‍ 11 പേരാണ് കൊല്ലപ്പെട്ടത്.
Content Highlights:
Iran announced that diplomatic discussions with Oman are actively ongoing to address regional developments. The talks focus on key strategic issues surrounding the Strait of Hormuz and mutual interests. Both nations maintain continuous dialogue to ensure regional stability and maritime security.

