Kerala
ഹോര്‍മൂസില്‍ കപ്പലുകളില്‍ നിന്ന് ഫീസ് ഈടാക്കുമെന്ന് ഇറാന്‍
ഇതുസംബന്ധിച്ച പ്രമേയം ഇറാന്‍ ദേശീയ സുരക്ഷ കമ്മീഷന്‍ അംഗീകരിച്ചു
തെഹ്റാന്‍ | ഹോര്‍മൂസിലൂടെ കടന്നു പോകുന്ന കപ്പലുകളില്‍ നിന്ന് ഇറാന്‍ ഫീസ് ഈടാക്കും. ഇത് ടോള്‍ അല്ലെന്നും സേവനങ്ങള്‍ക്കുള്ള ഫീസാണെന്നും ഇറാന്‍ വിശദമാക്കി. ഇതുസംബന്ധിച്ച പ്രമേയം ഇറാന്‍ ദേശീയ സുരക്ഷ കമ്മീഷന്‍ അംഗീകരിച്ചു.
ഇറാന്‍ റിയാലോ ഇറാന്‍ നിശ്ചയിക്കുന്ന മറ്റേതെങ്കിലും കറന്‍സിയിലോ ഈടാക്കാനാണ് നീക്കം.
ലോകത്തെ സമുദ്രമാര്‍ഗ്ഗമുള്ള ക്രൂഡ് ഓയില്‍, പ്രകൃതിവാതക നീക്കത്തിന്റെ ഏകദേശം 20 ശതമാനവും ഇറാനും അറേബ്യന്‍ ഉപദ്വീപിനും ഇടയിലുള്ള ഇടുങ്ങിയ ജലപാതയായ ഹോര്‍മുസ് കടലിടുക്ക് വഴിയാണു കടന്നു പോകുന്നത്.
2026 ഫെബ്രുവരി 28-ന് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതോടെ ഈ ഗതാഗതത്തില്‍ വന്‍ ഇടിവുണ്ടായി. കപ്പല്‍ നീക്കത്തിലുണ്ടായ 95 ശതമാനത്തോളം ഇടിവാണ് ഇപ്പോള്‍ ഇതുവഴി കടന്നുപോകുന്ന കപ്പലുകളില്‍ നിന്ന് വരുമാനം ഈടാക്കുന്നതിനുള്ള നടപടികള്‍ ഔദ്യോഗികമാക്കാന്‍ ഇറാന്‍ തീരുമാനിക്കാന്‍ കാരണം.
Content Highlights: Iran’s National Security Commission approved charging fees for services provided to ships transiting the Strait of Hormuz. Officials clarified the payment is for services rather than a toll and can be collected in Iranian Rials or designated currencies. The step follows a 95 percent drop in shipping traffic through the critical waterway.




