Editors Pick
ഇനി തരംഗം സൃഷ്ടിക്കുക 'ഡാർക്ക് ചെറി' നിറം; ഐഫോൺ 18 പ്രോ എത്തുക മൂന്ന് നിറങ്ങളിൽ
ഡാർക്ക് ചെറിക്ക് പുറമെ ലൈറ്റ് ബ്ലൂ, ഡാർക്ക് ഗ്രേ എന്നീ നിറങ്ങളും ആപ്പിൾ പരീക്ഷിക്കുന്നുണ്ട്.
ന്യൂഡൽഹി | ഐഫോൺ 17 പ്രോ സീരീസിലെ കോസ്മിക് ഓറഞ്ച് നിറത്തിന് ലഭിച്ച വൻ ജനപ്രീതിക്ക് പിന്നാലെ അടുത്ത തലമുറ ഫോണുകളിലും വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി ആപ്പിൾ. 2026 ൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ഐഫോൺ 18 പ്രോ മോഡലുകളിൽ ഡാർക്ക് ചെറി ഉൾപ്പെടെയുള്ള പുതിയ നിറങ്ങൾ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവിൽ ലഭ്യമായ വിവരങ്ങൾ പ്രകാരം മൂന്ന് വ്യത്യസ്ത നിറങ്ങളിലായിരിക്കും പുതിയ ഫ്ലാഗ്ഷിപ്പ് ഫോണുകൾ പുറത്തിറങ്ങുക.

ഡാർക്ക് ചെറിക്ക് പുറമെ ലൈറ്റ് ബ്ലൂ, ഡാർക്ക് ഗ്രേ എന്നീ നിറങ്ങളും ആപ്പിൾ പരീക്ഷിക്കുന്നുണ്ട്. ഇതിൽ ഡാർക്ക് ചെറി നിറമായിരിക്കും ഐഫോൺ 18 പ്രോയുടെ പ്രധാന ആകർഷണമെന്ന് പ്രമുഖ ടെക് വെബ്സൈറ്റായ മാക് വേൾഡ് റിപ്പോർട്ട് ചെയ്യുന്നു. ഐഫോൺ 17 പ്രോയിലെ കോസ്മിക് ഓറഞ്ച് പോലെ തന്നെ ഈ പുതിയ നിറവും വിപണിയിൽ തരംഗമാകുമെന്നാണ് വിലയിരുത്തൽ. ഐഫോൺ 13 പ്രോ മോഡലുകളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ലൈറ്റ് ബ്ലൂ നിറവും പട്ടികയിലുണ്ട്.

നിലവിലെ പ്രോ മോഡലുകളിൽ കാണുന്ന ബോൾഡ് നിറങ്ങളിൽ നിന്നുള്ള മാറ്റമായിരിക്കും പുതിയ ലൈറ്റ് ബ്ലൂ ഷേഡ്. ഇതിനുപുറമെ സിൽവർ നിറത്തിലുള്ള മോഡലുകൾ ആപ്പിൾ പരീക്ഷിക്കുന്നുണ്ടെങ്കിലും അത് ഉൽപ്പാദന ഘട്ടത്തിലേക്ക് എത്താൻ സാധ്യതയില്ലെന്നാണ് സൂചന. സാധാരണയായി എല്ലാ വർഷവും സെപ്റ്റംബർ മാസത്തിലാണ് ആപ്പിൾ പുതിയ ഐഫോണുകൾ പുറത്തിറക്കാറുള്ളത്. അതുപ്രകാരം 2026 സെപ്റ്റംബറിൽ ഐഫോൺ 18 പ്രോ വിപണിയിലെത്തുമെന്നാണ് കരുതുന്നത്.
Summary
Apple is reportedly testing new color variants for the upcoming iPhone 18 Pro, with “Dark Cherry” expected to be the flagship hero color. Other rumored options include a nostalgic Light Blue and a sleek Dark Grey, following the success of the iPhone 17 Pro’s Cosmic Orange. The new devices are anticipated to follow Apple’s traditional launch cycle in September 2026.



