Connect with us

Priyanka Gandhi

പ്രിയങ്കയുടെ മക്കളുടെ അക്കൗണ്ട് ഹാക്ക് ചെയ്തിട്ടില്ലെന്ന് അന്വേഷണ സംഘം

ഹാക്കിംഗിന് പിന്നില്‍ യു പി സര്‍ക്കാറെന്ന് പ്രിയങ്ക ആരോപിച്ചിരുന്നു

Published

|

Last Updated

ന്യൂഡല്‍ഹി |  തന്റെ മക്കളുടെ സോഷ്യല്‍ മീഡയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടതായുള്ള കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ആരോപണം തെറ്റെന്ന് അന്വേഷണ സംഘം. പ്രിയങ്കയുടെ മകന്‍ റെയ്ഹാന്‍ (19), മകള്‍ മിറായ (19) എന്നിവരുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തിട്ടില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം അറിയിച്ചു.

തന്റെ മക്കളുടെ ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഹാക്ക് ചെയ്യുന്നുവെന്ന് പ്രിയങ്കാ ഗാന്ധി ആരോപിച്ചിരുന്നു. സര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കളെ മാത്രമല്ല, തന്റെ മക്കളെയും വെറുതെ വിടുന്നില്ലെന്ന് പറഞ്ഞാണ് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത വിവരം പ്രിയങ്ക വെളിപ്പെടുത്തിയത്.

പ്രിയങ്കയുടെ ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര ഐടി മന്ത്രാലയം ഉത്തരവിട്ടിരുന്നു. പ്രിയങ്ക ഇതുസംബന്ധിച്ച് ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ലെങ്കിലും ഐ ടി മന്ത്രാലയം സ്വമേധയാ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നുവെന്നാണ് സൂചന.

 

 

 

---- facebook comment plugin here -----

Latest