Uae
അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തെ പിടികൂടി
ഏഴ് ഏഷ്യൻ വംശജരെയാണ് ദുബൈയിൽ അറസ്റ്റ് ചെയ്തത്

ദുബൈ|മയക്കുമരുന്ന് വിതരണം ചെയ്യുന്ന അന്താരാഷ്ട്ര സംഘത്തെ ദുബൈ പോലീസ് പിടി കൂടി. ഏഴ് ഏഷ്യൻ സ്വദേശികളടങ്ങുന്ന സംഘത്തെയാണ് അറസ്റ്റ് ചെയ്തത്. രാജ്യത്തിന് പുറത്ത് നിന്ന് പ്രവർത്തിക്കുന്ന ഒരാളാണ് ഈ റാക്കറ്റിനെ നിയന്ത്രിച്ചിരുന്നത്.
വിവിധ സ്ഥലങ്ങളിൽ മയക്കുമരുന്ന് വിതരണം ചെയ്യുന്ന പ്രവർത്തനത്തിലായിരുന്നു സംഘം. സംശയം തോന്നാതിരിക്കാനും പോലീസിന്റെ കണ്ണുവെട്ടിക്കാനും വേണ്ടിയാണ് ഈ രീതി സ്വീകരിച്ചത്. രാജ്യത്തിന് പുറത്തുള്ള മയക്കുമരുന്ന് വ്യാപാരിയുടെ നിർദേശപ്രകാരം രണ്ട് സ്ഥലങ്ങളിൽ കൂടി മയക്കുമരുന്ന് എത്തിക്കാൻ പദ്ധതിയിട്ടിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി.

അന്വേഷണത്തിൽ ഒരു കിലോ ക്രിസ്റ്റൽ മയക്കുമരുന്ന് പിടിച്ചെടുത്തു. തുടർന്ന് നടത്തിയ റെയ്ഡിൽ മയക്കുമരുന്ന് ശേഖരം എടുക്കാനെത്തിയ ആറ് പ്രതികളെയും അറസ്റ്റ് ചെയ്തു.
ഇവരിൽ നിന്ന് 26 കിലോയോളം മയക്കുമരുന്നും 27,913 ട്രമഡോൾ ഗുളികകളും പോലീസ് പിടിച്ചെടുത്തുവെന്ന് ദുബൈ പോലീസ് മയക്കുമരുന്ന് വിരുദ്ധ വിഭാഗം മേധാവി ബ്രിഗേഡിയർ ഖാലിദ് ബിൻ മുവൈസ പറഞ്ഞു.
അത്യാധുനിക സാങ്കേതിക വിദ്യകളും കാര്യക്ഷമതയുമുള്ള മനുഷ്യവിഭവ ശേഷിയും ഉപയോഗിച്ചാണ് മയക്കുമരുന്ന് സംഘത്തെ പിടികൂടിയത്. സമൂഹത്തിന്റെ സുരക്ഷക്ക് ഭീഷണിയാകുന്ന ആർക്കും കടുത്ത ശിക്ഷ നൽകുമെന്നും മയക്കുമരുന്ന് വ്യാപാരികൾ രാജ്യത്തിന് പുറത്താണെങ്കിൽ പോലും പിടികൂടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

---- facebook comment plugin here -----