Connect with us

National

തിഹാര്‍ ജയിലില്‍ ഇന്‍സുലിന്‍ അനുവദിക്കണം; കെജ്‌രിവാളിന്റെ ഹരജിയില്‍ വിചാരണ കോടതി വിധി ഇന്ന്

ഇന്‍സുലിന്‍ നല്‍കാന്‍ ജയില്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കണം, വീഡിയോ കോണ്‍ഫറന്‍സ് വഴി ഡോക്ടറുമായി ആരോഗ്യ കാര്യങ്ങള്‍ സംസാരിക്കാന്‍ അനുമതി നല്‍കണമെന്നിവയാണ് കെജ്രിവാളിന്റെ ആവശ്യങ്ങള്‍.

Published

|

Last Updated

ന്യൂഡല്‍ഹി| തിഹാര്‍ ജയിലില്‍ പ്രമേഹ ചികിത്സയ്ക്കുള്ള ഇന്‍സുലിന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നല്‍കിയ ഹരജിയില്‍ വിചാരണ കോടതി ഇന്ന് വിധി പറയും. ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് ഇന്ന് വിധി പറയുക. ഇന്‍സുലിന്‍ നല്‍കാന്‍ ജയില്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കണം, ദിവസവും വീഡിയോ കോണ്‍ഫറന്‍സ് വഴി ഡോക്ടറുമായി ആരോഗ്യ കാര്യങ്ങള്‍ സംസാരിക്കാന്‍ അനുമതി നല്‍കണമെന്നിവയാണ് കെജ്രിവാളിന്റെ ആവശ്യങ്ങള്‍.

ജയിലിലെ തെറ്റായ ആഹാരക്രമമാണ് പ്രമേഹം ഉയരാന്‍ കാരണമെന്നായിരുന്നു ഇ.ഡിയുടെ വാദം. ബോധപൂര്‍വം സ്ഥിരമായി മാങ്ങയും ഉരുളക്കിഴങ്ങും കഴിച്ച് പ്രമേഹം വര്‍ധിക്കാന്‍ കെജ്രിവാള്‍ ശ്രമിച്ചു എന്നാണ് ഇ.ഡിയുടെ ആരോപണം.

അതേസമയം അരവിന്ദ് കെജ്‌രിവാളിനെ തിഹാര്‍ ജയിലില്‍ വച്ച് കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നതായി സുനിത കെജ് രിവാള്‍ ആരോപിച്ചു. അദ്ദേഹത്തിന് ജയിലില്‍ ഇന്‍സുലിന്‍ നിഷേധിച്ചെന്നും സുനിത കെജ രിവാള്‍ പറഞ്ഞു. 12 വര്‍ഷമായി ഇന്‍സുലിനില്‍ പ്രമേഹം നിയന്ത്രിക്കുന്ന രോഗിയാണ് അദ്ദേഹം. എന്നാല്‍ തിഹാര്‍ ജയിലില്‍ അദ്ദേഹത്തിന് ഇന്‍സുലിന്‍ നിഷേധിക്കപ്പെട്ടു. അവര്‍ ഡല്‍ഹി മുഖ്യമന്ത്രിയെ വകവരുത്താനാണ് ശ്രമിക്കുന്നതെന്നും സുനിത കെജ് രിവാള്‍ പറഞ്ഞു. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന കെജ്‌രിവാളിന്റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും.