Connect with us

Kerala

ഇന്‍സ്റ്റാഗ്രാം പേജിനെച്ചൊല്ലി വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ക്ക് പരുക്ക്

തിങ്കളാഴ്ച സ്‌കൂളിന് പുറത്തുവെച്ചായിരുന്നു സംഭവം.

Published

|

Last Updated

തിരുവനന്തപുരം| ഇന്‍സ്റ്റാഗ്രാം പേജിനെച്ചൊല്ലി വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു വിദ്യാര്‍ഥിക്ക് പരുക്ക്. നഗരൂര്‍ കൊടുവഴന്നൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിക്കാണ് പരുക്കേറ്റത്. വിദ്യാര്‍ഥികള്‍ പുതിയതായി ഇന്‍സ്റ്റാഗ്രാം പേജ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. തിങ്കളാഴ്ച സ്‌കൂളിന് പുറത്തുവെച്ചായിരുന്നു സംഭവം.

പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ ഇന്‍സ്റ്റാഗ്രാം പേജ് തുടങ്ങുന്നത് പ്ലസ് ടു വിദ്യാര്‍ഥികള്‍ വിലക്കിയതാണ് സംഘര്‍ഷത്തിന് കാരണം. മര്‍ദനമേറ്റ വിദ്യാര്‍ഥിയെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് അയച്ചു. സംഭവത്തില്‍ നഗരൂര്‍ പോലീസില്‍ ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

Content Highlights:
A dispute over starting a new Instagram page led to a violent clash between high school students in Nagaroor. A Plus One student was injured after Plus Two students reportedly objected to the social media page creation. The incident occurred outside the school premises, and police have not received a formal complaint yet.