Connect with us

Kerala

സുരേഷ് ഗോപിക്കായി സ്ഥാപിച്ച ഫ്ലെക്‌സിൽ ഇന്നസെന്റ്; അനുവാദത്തോടെയല്ലെന്ന് കുടുംബം

ഇരിങ്ങാലക്കുടയില്‍ സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സ്ഥാപിച്ച ഫ്ലെക്‌സിലാണ് ഇന്നസെന്റിന്റെ ചിത്രം ഉള്‍പെടുത്തിയത്

Published

|

Last Updated

തൃശൂര്‍ | ഇന്നസെന്റിന്റെ ചിത്രം ചേര്‍ത്ത ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ ഫ്ലെക്‌സ് വിവാദത്തില്‍. ഇരിങ്ങാലക്കുടയില്‍ സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സ്ഥാപിച്ച ഫ്ലെക്‌സിലാണ് ഇന്നസെന്റിന്റെ ചിത്രം ഉള്‍പെടുത്തിയത്.

കുടുംബത്തിന്റെ അനുവാദത്തോടെയല്ല ചിത്രം ഉള്‍പെടുത്തിയതെന്ന് മകന്‍ സോണറ്റ് വ്യക്തമാക്കി. പാര്‍ട്ടിയുമായി ആലോചിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Latest