Kerala
വന്യജീവി ആക്രമണം മൂലമുള്ള കൃഷിനാശ നഷ്ടപരിഹാരത്തിനും അപേക്ഷ സമര്‍പ്പിക്കാം; എയിംസ് പോര്‍ട്ടലിന്റെ രണ്ടാം പതിപ്പ് ജൂലൈ 15 മുതല്‍
നിലവില്‍ ലഭ്യമായ യൂസര്‍ ഐ ഡി, പാസ് വേഡ് ഉപയോഗിച്ച് തന്നെ പുതിയ പോര്‍ട്ടലായ almnsew.kerala.gov.inല്‍ ലോഗിന്‍ ചെയ്യാന്‍ കഴിയും.

തിരുവനന്തപുരം | പ്രകൃതിക്ഷോഭം കാരണം സംഭവിക്കുന്ന വിളനാശത്തിനുള്ള ധനസഹായത്തിന് അപേക്ഷ സമര്‍പ്പിക്കാന്‍ കര്‍ഷകര്‍ക്കായി സംവിധാനിച്ച എയിംസ് (AIMS) പോര്‍ട്ടലിന്റെ നവീകരിച്ച രണ്ടാം പതിപ്പ് 2025 ജൂലൈ 15 മുതല്‍ പ്രവര്‍ത്തനം തുടങ്ങും. വന്യജീവി ആക്രമണം മൂലമുള്ള കൃഷി നാശത്തിനുള്ള നഷ്ടപരിഹാരത്തിനുള്ള അപേക്ഷകള്‍ കൂടി സമര്‍പ്പിക്കാനാകും എന്നതാണ് പുതിയ പതിപ്പിന്റെ പ്രധാനപ്പെട്ട പ്രത്യേകത.
നിലവില്‍ ലഭ്യമായ യൂസര്‍ ഐ ഡി, പാസ് വേഡ് ഉപയോഗിച്ച് തന്നെ പുതിയ പോര്‍ട്ടലായ almnsew.kerala.gov.inല്‍ ലോഗിന്‍ ചെയ്യാന്‍ കഴിയും. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ സ്ഥലവിവരങ്ങള്‍ വീണ്ടും ചേര്‍ക്കേണ്ടതില്ലെന്ന സൗകര്യവുമുണ്ട്. വിള വിവരങ്ങള്‍ ആവശ്യമെങ്കില്‍ ചേര്‍ക്കാന്‍ അവസരമുണ്ടാകും.
അതേസമയം, നിലവില്‍ തീര്‍പ്പുകല്‍പ്പിക്കപ്പെടാതെയുള്ള ഓണ്‍ലൈന്‍ അപേക്ഷകളുടെ തത്സ്ഥിതി മനസ്സിലാക്കുന്നതിന് പഴയ പോര്‍ട്ടല്‍ തന്നെ സന്ദര്‍ശിക്കണം. അതോടൊപ്പം വിള ഇന്‍ഷ്വറന്‍സ് പദ്ധതി, നെല്‍വയല്‍ റോയല്‍റ്റി, അടിസ്ഥാന വില പദ്ധതി തുടങ്ങിയ മറ്റ് പ്രധാന സേവനങ്ങളും തത്ക്കാലം പഴയ പോര്‍ട്ടലില്‍ തന്നെ തുടരും. ഇവ ഉള്‍പ്പെടെ മുഴുവന്‍ സേവനങ്ങളും അധികം വൈകാതെ തന്നെ പുതിയ പോര്‍ട്ടലിലേക്ക് മാറ്റാനുള്ള നടപടികള്‍ നടന്നുവരികയാണ്. കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കും പുതിയ പോര്‍ട്ടല്‍ പരിചയപ്പെടുന്നതിനു വിശദമായ വീഡിയോ ട്യൂട്ടോറിയലുകളും യൂസര്‍ മാനുവലുകളും കൃഷി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ keralaagriculture.gov.in- ലഭ്യമാക്കിയിട്ടുണ്ട്.