Kerala
മഴ നനയാതിരിക്കാന്‍ ടിപ്പര്‍ ലോറിക്കു സമീപം നിന്ന യുവാവ് അപകടത്തില്‍ മരിച്ചു
നെട്ടൂര്‍ സ്വദേശി സുജില്‍ (26) ആണ് മരിച്ചത്

കൊച്ചി | മഴ നനയാതിരിക്കാന്‍ ടിപ്പര്‍ ലോറിക്കു സമീപം നിന്ന യുവാവ് അപകടത്തില്‍ മരിച്ചു. ഉയര്‍ത്തിവച്ച ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്‌സ് പൊടുന്നനെ താഴ്തിയപ്പോള്‍ അതിന് അടിയില്‍പ്പെട്ടാണ് ദാരുണമായ അന്ത്യം.
നെട്ടൂര്‍ സ്വദേശി സുജില്‍ (26) ആണ് മരിച്ചത്. ഉദയംപേരൂര്‍ നെടുവേലി ക്ഷേത്രത്തിന് സമീപം രാത്രി എട്ടു മണിയോടെയായിരുന്നു അപകടം. ലോറിയുടെ ഡംപ് ബോക്‌സ് ഉയര്‍ത്തി വച്ചിരിക്കുകയായിരുന്നു. മഴ നനയാതിരിക്കാന്‍ ഇതിനടിയിലേക്ക് സുജില്‍ കയറി നിന്നു. ഈ സമയം ഡംപ് ബോക്‌സ് താഴ്ന്നായിരുന്നു അപകടം. ഡംപ് ബോക്‌സിനും ഷാസിക്കും ഇടയില്‍ സുജില്‍ പെടുകയായിരുന്നു.
---- facebook comment plugin here -----