Uae
ഫുജൈറയിൽ നിന്ന് ഇൻഡിഗോ സർവീസിന് തുടക്കം
ആദ്യഘട്ടത്തിൽ കണ്ണൂർ, മുംബൈ എന്നിവിടങ്ങളിലേക്കാണ് സർവീസ്.

ഫുജൈറ| ഇന്ത്യൻ വിമാന കമ്പനിയായ ഇൻഡിഗോ ഫുജൈറ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ ആരംഭിച്ചു. ആദ്യഘട്ടത്തിൽ കണ്ണൂർ, മുംബൈ എന്നിവിടങ്ങളിലേക്കാണ് സർവീസ്. ഇതോടെ ഇൻഡിഗോയുടെ 41ാം അന്താരാഷ്ട്ര ഗതാഗത കേന്ദ്രമായി ഫുജൈറ വിമാനത്താവളം മാറി. ഇന്നലെ രാവിലെ 9.30ന് മുംബൈയിൽ നിന്നു ഫുജൈറയിൽ എത്തിയ വിമാനത്തെ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു. 10.30ന് യാത്രക്കാരുമായി മുംബൈയിലേക്ക് വിമാനം തിരിച്ച് പറന്നു.
ആദ്യ യാത്രക്കാരെ ഫുജൈറ സിവിൽ ഏവിയേഷൻ വകുപ്പ് ചെയർമാൻ മുഹമ്മദ് അബ്ദുല്ല അൽ സലാമി, എയർപോർട്ട് ഡയറക്ടർ ക്യാപ്റ്റൻ ഇസ്മായിൽ അൽ ബലൂശി തുടങ്ങിയവർ ഊഷ്മള വരവേൽപ്പ് നൽകി സ്വീകരിച്ചു. ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ, ഫുജൈറ സിവിൽ ഏവിയേഷൻ വകുപ്പ് ചെയർമാൻ മുഹമ്മദ് അൽ സലാമി, ഡെപ്യൂട്ടി എയർപോർട്ട് മാനേജർ ഇബ്രാഹീം അല ഖല്ലാഫ്, ഇൻഡിഗോ ഗ്ലോബൽ സെയിൽ മേധാവി വിനയ് മൽഹോത്ര, തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.
---- facebook comment plugin here -----