National
സര്‍വീസുകള്‍ റദ്ദാക്കുന്നത് തുടര്‍ന്ന് ഇന്‍ഡിഗോ; ഇന്ന് ഒഴിവാക്കിയത് തിരുവനന്തപുരത്ത് നിന്നുള്ള അഞ്ച് വിമാനങ്ങള്‍
രാവിലെ ആറ് മുതലുള്ള സര്‍വീസുകളാണ് ഒഴിവാക്കിയത്. ബെംഗളൂരുവില്‍ നിന്നുള്ള 61 വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്.
ന്യൂഡല്‍ഹി | വീണ്ടും വിമാനങ്ങള്‍ റദ്ദാക്കി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. ഇന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നുള്ള അഞ്ച് ആഭ്യന്തര സര്‍വീസുകള്‍ റദ്ദാക്കി. രാവിലെ ആറ് മുതലുള്ള സര്‍വീസുകളാണ് ഒഴിവാക്കിയത്. ബെംഗളൂരുവില്‍ നിന്നുള്ള 61 വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്.
പൈലറ്റുമാരുടെ ഡ്യൂട്ടി സമയം സംബന്ധിച്ച പുതിയ നിയമങ്ങള്‍ കാരണം ജീവനക്കാരുടെ കുറവുണ്ടായതിനെ തുടര്‍ന്നാണ് ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ തുടര്‍ച്ചയായി രാജ്യവ്യാപകമായി തടസ്സപ്പെട്ടത്. ഇതിനിടെ, പൈലറ്റുമാരുടെ ഡ്യൂട്ടി സമയം സംബന്ധിച്ച നിബന്ധന ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി ജി സി എ) പിന്‍വലിച്ചിരുന്നു. ഇതോടെ വിമാന സര്‍വീസുകള്‍ വൈകാതെ പുനസ്ഥാപിക്കുമെന്നും റദ്ദാക്കിയ വിമാനങ്ങളുടെ ടിക്കറ്റ് ചാര്‍ജ് റീഫണ്ട് ചെയ്യുമെന്നും ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചിരുന്നു.
രാജ്യത്തെ വ്യോമയാന മേഖലയിലെ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍, ഇന്‍ഡിഗോ സി ഇ ഒ. പീറ്റര്‍ എല്‍ബേഴ്‌സിന് ഡി ജി സി എ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. വിമാനങ്ങള്‍ വൈകുന്നതിനും റദ്ദാക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ തകരാറിലായതിനും വിശദീകരണം നല്‍കണമെന്നാണ് ഡി ജി സി എയുടെ ആവശ്യം. മറുപടി നല്‍കാന്‍ സി ഇ ഒ്ക്ക് 24 മണിക്കൂറാണ് സമയം അനുവദിച്ചിരിക്കുന്നത്. അല്ലാത്തപക്ഷം നിയമനടപടി നേരിടേണ്ടിവരുമെന്നും ഡി ജി സി എ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.




