Kerala
ധര്‍മസ്ഥലയില്‍ വീണ്ടും അസ്ഥിഭാഗങ്ങള്‍ കണ്ടെത്തിയെന്ന് സൂചന
ഇന്ന് രാവിലെയാണ് സാക്ഷി പുതിയ പോയിന്റ് കാണിച്ചുകൊടുത്തത്

ന്യൂഡല്‍ഹി | ധര്‍മ്മസ്ഥലയില്‍ കൂട്ടക്കുഴിമാടങ്ങളെന്ന് ആരോപണമുയര്‍ന്ന പ്രദേശങ്ങളില്‍ നിന്നു വീണ്ടും അസ്ഥിഭാഗങ്ങള്‍ കണ്ടെത്തിയെന്ന് സൂചന. സാക്ഷി ഇതേവരെ ചൂണ്ടിക്കാണിച്ച പോയിന്റുകളില്‍ പെടുന്നതല്ല അസ്ഥിക്കഷണങ്ങള്‍ കിട്ടിയ ഈ പോയിന്റ്.
ഇന്ന് രാവിലെയാണ് സാക്ഷി പുതിയ പോയിന്റ് കാണിച്ചുകൊടുത്തത്. പതിനൊന്നാമത്തെ പോയിന്റില്‍ നിന്ന് മീറ്ററുകള്‍ അകലെയാണ് പുതിയ പോയിന്റ്. ഡി സി പി അടക്കം ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ കാടിനകത്ത് തുടരുകയാണ് നിലവില്‍.
വനം വകുപ്പ് ഉദ്യോഗസ്ഥരും തിരച്ചില്‍ നടക്കുന്ന കാടിനകത്തുണ്ട്. തിരച്ചില്‍ നടക്കുന്ന ഭാഗം അളന്ന് അതിര് തിരിച്ചു കെട്ടിയിരിക്കുകയാണ്.
---- facebook comment plugin here -----