Connect with us

saudi national day

സഊദി അറേബ്യയുടെ ദേശീയ ദിനത്തിൽ ആശംസ അറിയിച്ച് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി

മറ്റു അറേബ്യൻ രാജ്യങ്ങൾ യാത്ര സുഗമമാക്കിയതുപോലെ സഊദിയും യാത്രാ തടസ്സങ്ങൾ പരിഹരിച്ച് തീർഥാടകർക്കും പ്രവാസികൾക്കും രാജ്യത്തേക്കുള്ള പ്രവേശനം സുഗമമാക്കുമെന്ന് പ്രത്യാശിക്കുന്നുവെന്നും ഗ്രാൻഡ് മുഫ്തി പറഞ്ഞു.

Published

|

Last Updated

ന്യൂഡൽഹി | സഊദി അറേബ്യയുടെ തൊണ്ണൂറ്റിയൊന്നാം ദേശീയ ദിനത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സഊദി ഭരണകൂടത്തിനും രാജാവിനും ജനങ്ങൾക്കും ആശംസയറിയിച്ചു. ഇസ്‌ലാമിന്റെ ആവിർഭാവ കാലത്തു തന്നെ സഊദിയും ഇന്ത്യയുമായി കച്ചവട ബന്ധവും സാംസ്കാരിക കൈമാറ്റങ്ങളും ഉണ്ടായിട്ടുണ്ട്.

കേരളമടക്കമുള്ള വിവിധ സംസ്ഥാനങ്ങളിലെ ആയിരക്കണക്കിന് പ്രവാസികൾക്ക് ജീവിത മാർഗം തുറന്നു കൊടുക്കുകയും രാജ്യത്തിന്റെയും ജനങ്ങളുടെയും പുരോഗതിക്കും സാമ്പത്തിക വളർച്ചക്കും അനല്പമായ പങ്കു വഹിക്കുകയും ചെയ്ത ചരിത്രമാണ് സൗദി അറേബ്യക്കുള്ളത്. ഊഷ്മളമായ ഈ ബന്ധം 91-ാം ദേശീയ ദിനം ആഘോഷിക്കുന്ന ഈ വേളയിൽ ഏറെ സ്മരണീയമാണെന്നും ഗ്രാൻഡ് മുഫ്തി പറഞ്ഞു.

നിലവിൽ കൊവിഡ് കാരണമായി സഊദിയിൽ സേവമനമനുഷ്ഠിച്ചിരുന്ന നിരവധി പ്രവാസികൾ മടങ്ങി പോകാനാകാതെ പ്രയാസത്തിലാണ്. സ്വന്തം നാട്ടിലേക്ക് തിരികെ വരാൻ സാധിക്കാത്ത സാഹചര്യവും നിലവിലുണ്ട്. ഹജ്ജ്, ഉംറപോലെയുള്ള സാംസ്കാരിക – തീർഥാടന രംഗവും ഏറെ പ്രതിസന്ധിയിലാണ്. മറ്റു അറേബ്യൻ രാജ്യങ്ങൾ യാത്ര സുഗമമാക്കിയതുപോലെ സഊദിയും യാത്രാ തടസ്സങ്ങൾ പരിഹരിച്ച് തീർഥാടകർക്കും പ്രവാസികൾക്കും രാജ്യത്തേക്കുള്ള പ്രവേശനം സുഗമമാക്കുമെന്ന് പ്രത്യാശിക്കുന്നുവെന്നും ഗ്രാൻഡ് മുഫ്തി പറഞ്ഞു.

---- facebook comment plugin here -----

Latest