Connect with us

International

മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം; കോഴിക്കോടും കൊച്ചിയിലേക്കുമടക്കമുള്ള വിമാന സര്‍വീസുകള്‍ ഇത്തിഹാദ് ഭാഗികമായി പുനരാരംഭിക്കുന്നു

അബുദാബിയില്‍ നിന്ന് ഇന്ത്യയുള്‍പ്പെടെയുള്ള പ്രധാന രാജ്യങ്ങളിലേക്കാണ് ഈ പരിമിതമായ സര്‍വീസുകള്‍ നടത്തുന്നത്

Published

|

Last Updated

അബുദാബി |  മേഖലയിലെ സംഘര്‍ഷങ്ങള്‍ കാരണം നിര്‍ത്തിവെച്ചിരുന്ന വിമാന സര്‍വീസുകള്‍ മാര്‍ച്ച് 6 മുതല്‍ ഭാഗികമായി പുനരാരംഭിക്കുമെന്ന് എത്തിഹാദ് എയര്‍വേയ്സ് അറിയിച്ചു. അബുദാബിയില്‍ നിന്ന് ഇന്ത്യയുള്‍പ്പെടെയുള്ള പ്രധാന രാജ്യങ്ങളിലേക്കാണ് ഈ പരിമിതമായ സര്‍വീസുകള്‍ നടത്തുന്നത്. കൊച്ചിയിലേക്കും കോഴിക്കോട്ടേക്കുമുള്ള സര്‍വീസവുകളും പുനരാരംഭിച്ചവയില്‍ ഉള്‍പ്പെടും.

ഇന്ന് മുതല്‍ ഈ മാസം 19വരെ നടത്തുന്ന പുനരാരംഭിച്ച സര്‍വീസുകളുടെ പട്ടികയും എയര്‍ലൈന്‍ പുറത്തുവിട്ടിട്ടുണ്ട്

 

അതേ സമയം ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള പ്രത്യേക ഷെഡ്യൂള്‍ പ്രകാരമുള്ള പരിമിതമായ വിമാനങ്ങള്‍ ഒഴികെ, അബുദാബിയില്‍ നിന്നുള്ള മറ്റെല്ലാ വാണിജ്യ വിമാന സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്നും എയര്‍ലൈന്‍ അറിയിച്ചു

 

Latest