Connect with us

Uae

ഇന്ത്യ സ്വർണ ഇറക്കുമതി നിയമം കർശനമാക്കുന്നു

നിർമിക്കാത്ത,  പാതി നിർമിത, പൊടിച്ച രൂപത്തിലുള്ള വിലയേറിയ ലോഹങ്ങളുടെ ഇറക്കുമതിയാണ് നിയന്ത്രിക്കുന്നത്.

Published

|

Last Updated

ദുബൈ | യു എ ഇയിൽ നിന്ന് ഇന്ത്യയിലേക്ക് സ്വർണ ഇറക്കുമതി നിയന്ത്രണ നിയമം കർശനമാക്കുന്നു. നിർമിക്കാത്ത,  പാതി നിർമിത, പൊടിച്ച രൂപത്തിലുള്ള വിലയേറിയ ലോഹങ്ങളുടെ ഇറക്കുമതിയാണ് നിയന്ത്രിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സെപ ) പ്രകാരമാണിതെന്ന് അധികൃതർ അറിയിച്ചു. സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതിക്ക് ഈ നിയന്ത്രണങ്ങൾ ബാധകമാണ്.
നാമനിർദേശം ചെയ്യപ്പെട്ട ഏജൻസികൾ, യോഗ്യതയുള്ള ജ്വല്ലറികൾ, സെപക്ക് കീഴിൽ സാധുവായ താരിഫ് റേറ്റ് ക്വാട്ട ഉടമകൾ എന്നിവയിലൂടെ മാത്രമേ ഇറക്കുമതി അനുവദിക്കൂ.
ദുരുപയോഗം തടയുന്നതിനായി, 99 ശതമാനമോ അതിൽ കൂടുതലോ ശുദ്ധമായ പ്ലാറ്റിനത്തിനായി അധികാരികൾ വ്യത്യസ്തമായ ഹാർമോണൈസ്ഡ് സിസ്റ്റം (എച്ച് എസ്) താരിഫ് കോഡുകൾ അവതരിപ്പിച്ചിട്ടുണ്ട്. സ്വർണം, വെള്ളി കട്ടികളും ഉൾപെടും.
ഇന്ത്യ – യു എ ഇ സെപ ഒപ്പുവച്ചതിനുശേഷം, ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 2022 ൽ 20.88 ബില്യൺ ഡോളറിൽ നിന്ന് 2024 ൽ 28.15 ബില്യൺ ഡോളറായി ഉയർന്നു.  ഇത് ഏകദേശം 35 ശതമാനം വളർച്ചയാണ് കാണിക്കുന്നത്.

Latest